തിരഞ്ഞെടുത്ത കഥകൾ

സാമാന്യബോധത്തിന്റെ അധീശതയെ ചെറുത്തുകൊണ്ട്‌ ഈ കഥാകൃത്ത്‌ ബദൽസത്യങ്ങളുടെ അഗ്നിച്ചെപ്പു തുറക്കുകയാണ്‌. സദാ ഉണർന്നിരിക്കുന്ന പ്രജ്ഞയോടെ, തന്റെ കാലത്തെ ജാഗ്രതയോടെ നേരിടുകയും, പ്രശ്‌നവത്‌കരിക്കുകയുമാണ്‌ എഴുത്തുകാരന്റെ ധർമ്മം. തന്റെ കഥകളിലൂടെ സുരേന്ദ്രൻ ഈ ധർമ്മം തികച്ചും മിഴിവോടെ സാക്ഷാത്‌കരിക്കുന്നു. ഭാഷയും സംസ്‌കാരവും കൃതിയുടെ പാഠത്തിലൂടെയുളള ലോകത്തിന്റെ പ്രതിനിധാനവും, സാമ്പത്തിക-ചരിത്ര പ്രക്രിയകളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ അൽത്തൂസർ പറഞ്ഞതിനെ ഈ കഥകൾ അന്വർത്ഥമാക്കുന്നു.

പി. സുരേന്ദ്രൻ

1961 നവംബർ 4ന്‌ മലപ്പുറം ജില്ലയിലെ പാപ്പിനിപ്പാറയിൽ ജനിച്ചു. അച്‌ഛൻഃ കുമാരൻ നായർ, അമ്മഃ സരോജിനിയമ്മ

1983-ൽ ടി.ടി.സി. പാസ്സായി. ഇപ്പോൾ പാലക്കാട്‌ ജില്ലയിലെ കുമരനല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകൻ. 1981-ൽ മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ നടത്തിയ കഥാ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു. 1988-ൽ കേരള സാഹിത്യ അക്കാദമിയുടെ സഹായത്തോടെ കർണാടകത്തിലെ ദേവദാസി സമ്പ്രദായത്തെപ്പറ്റി പഠനം നടത്തി. ഇന്ത്യയിലും നേപ്പാളിലുമൊക്കെ വിപുലമായി സഞ്ചരിച്ച്‌ ഒട്ടേറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. 1999-ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ട്രാവൽഗ്രാന്റ്‌ ഉപയോഗിച്ച്‌ ബുദ്ധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു. ചിത്രകല, ശില്‌പകല, വാസ്‌തുശിൽപകല എന്നീ വിഷയങ്ങളിലും ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കഥകളുടെ ഇംഗ്ലീഷ്‌ പരിഭാഷകൾ സൺഡെ ഹെറാൾഡ്‌, ഇന്ത്യൻ ലിറ്ററേച്ചർ, ചന്ദ്രഭാഗ, വേൾഡ്‌ വേ ക്ലാസിക്‌, എൻ.ബി.ടി. ആന്തോളജി മലയാളം ലിറ്റററി സർവേ എന്നിവയിൽ പ്രസിദ്ധീകരിച്ചു. ബ്രിട്ടീഷ്‌ കൗൺസിൽ പ്രസിദ്ധീകരിച്ച ഽൻ​‍ൂയഎ​‍െ; ൻപദനപപെണഎമഎവൂണ ​‍ൂത എലപ ജപഐ വണ ൽനഎ തവസഎവൂണ തനൂട ​‍്യഎല ​‍്വണകവമ വണ എനമണ​‍ൊമഎവൂണഽ എന്ന പുസ്‌തകത്തിലും കഥ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കന്നടയിലേക്കും ഹിന്ദിയിലേക്കും കഥകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. മികച്ച കഥയ്‌ക്കുളള മൾബെറി പുരസ്‌കാരം (ബർമുഡ) മികച്ച കഥാസമാഹാരത്തിനുളള അങ്കണം അവാർഡ്‌, എസ്‌.ബി.ഐ. അവാർഡ്‌ (ബർമുഡ എന്ന കഥാസമാഹാരം) മികച്ച നോവലിനുളള അബുദാബി ശക്‌തി അവാർഡ്‌ (മായാപുരാണം) എന്നിവ ലഭിച്ചു.

കൃതികൾഃ പിരിയൻ ഗോവണി, ഭൂമിയുടെ നിലവിളി, ഹരിത വിദ്യാലയം, കറുത്ത പ്രാർത്ഥനകൾ, ബർമുഡ, ആഴത്തിന്റെ നിറം, അഭയാർത്ഥികളുടെ പൂന്തോട്ടം (കഥാ സമാഹാരങ്ങൾ), മഹായാനം, സാമൂഹ്യപാഠം, മായാപുരാണം, കാവേരിയുടെ പുരുഷൻ, ജൈവം (നോവലുകൾ), രാസലീല (ഗീതഗോവിന്ദത്തിന്റെ പരിഭാഷ)

വിവാഹിതൻ.

ഭാര്യഃ സുജാത. മക്കൾഃ ജയദേവനും നിഖില ചന്ദ്രനും.

വിലാസംഃ

‘പ്രാർത്ഥന’

വട്ടംകുളം-679 578


 © 1999-2005, eKA Internet Technologies Private Limited