വേരുകൾ

വേരുകൾ

മലയാറ്റൂർ

ദൈന്യത മുറ്റിനിന്ന ജീവിതസാഹചര്യത്തിൽ വളർന്ന്‌, ഐ.എ.എസ്‌ നേടി സൗഭാഗ്യങ്ങളിൽ എത്തിച്ചേർന്ന രഘു, സമ്പന്നന്റെ മകളായ ഗീതയെ വിവാഹം കഴിച്ചതോടെ തന്റെ കീഴടങ്ങലിന്‌ തുടക്കം കുറിച്ചു എന്ന സത്യം വേദനയോടെ മനസ്സിലാക്കുന്നു.

നഗരത്തിലെ അന്തസ്സ്‌ നിറഞ്ഞ ജീവിതത്തെ പിൻതളളി, ഗീതയുടെ താല്‌പര്യങ്ങളെ എതിർത്ത്‌ പിതാവിന്റെയും പിതാമഹൻമാരുടെയും ഓർമ്മകൾ പേറിനില്‌ക്കുന്ന ഗ്രാമത്തിലേക്ക്‌, അതിന്റെ വിശുദ്ധിയിലേക്ക്‌ ഏകനായവി മടങ്ങാൻ തീരുമാനിക്കുന്നു. അത്‌ വെറുമൊരു യാത്രയായിരുന്നില്ല. സ്വാതന്ത്ര്യത്തിലേക്കുളളതായിരുന്നു ആ യാത്ര. പാരമ്പര്യങ്ങളിലേക്കും മൂല്യങ്ങളിലേക്കും സ്‌നേഹത്തിലേക്കുമുളള മടക്കയാത്ര.

മലയാറ്റൂരിന്റെ ആത്‌മകഥാസ്‌പർശിയായ നോവൽ.

1966-ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ കൃതി.

മലയാറ്റൂർ രാമകൃഷ്‌ണൻ

1927 മെയ്‌ 30-ന്‌ പാലക്കാട്‌ പുതിയ കൽപാത്തിയിൽ ജനിച്ചു. ആലുവ യു.സി. കോളജ്‌, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്‌, ലോ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഒന്നാം റാങ്കോടെ ബി.എൽ. ബിരുദമെടുത്തു. കുറെക്കാലം അഭിഭാഷകനായിരുന്നു. 1955-ൽ മജിസ്‌ട്രേട്ടായി. 1958-ൽ ഐ.എ.എസ്‌ ഉദ്യോഗസ്‌ഥൻ. സബ്‌ കലക്‌ടർ, കലക്‌ടർ, വകുപ്പുമേധാവി, ഗവൺമെന്റ്‌ സെക്രട്ടറി, പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ചെയർമാനും എം.ഡിയും, റവന്യൂബോർഡ്‌ മെമ്പർ എന്നീ നിലകളിൽ ജോലി നോക്കി. 1981 ഫെബ്രുവരിയിൽ ഐ.എ.എസ്സിൽനിന്ന്‌ രാജിവച്ചു. ഏഴുവർഷക്കാലം ലളിതാകലാ അക്കാദമി ചെയർമാനായിരുന്നു. വേരുകൾക്ക്‌ കേരള സാഹിത്യ അക്കാദമി അവാർഡും യന്ത്രത്തിന്‌ വയലാർ അവാർഡും സാഹിത്യപ്രവർത്തക അവാർഡും അമൃതംതേടിക്ക്‌ ടി.കെ.വി. ഫൗണ്ടേഷൻ അവാർഡും ലഭിച്ചു. ഇരുനൂറിൽപ്പരം ചെറുകഥകളും ഏതാനും തിരക്കഥകളും എഴുതിയിട്ടുണ്ട്‌. കാർട്ടൂണിസ്‌റ്റ്‌, ചിത്രകാരൻ എന്നീ നിലകളിലും പ്രശസ്‌തനായിരുന്നു.

1997 ഡിസംബർ 27-ന്‌ യശഃശരീരനായി.

ഭാര്യഃ കൃഷ്‌ണവേണി (1999 മാർച്ച്‌ 11-ന്‌ അന്തരിച്ചു.)

മക്കൾഃ വിശ്വനാഥൻ, ശോഭ.


 © 1999-2005, eKA Internet Technologies Private Limited