Nov 13 08:08:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.എക്‌സ്‌. ആന്റൊ

 


കെ.എക്‌സ്‌. ആന്റൊ

കൊച്ചിയിൽ 1936 ജൂൺ 5ന്‌ ജനിച്ചു. കെ.ഇ.സേവിയറും മേരിയുമാണ്‌ അച്‌ഛനമ്മമാർ. മലപ്പുറം ജില്ലയിലെ തൃക്കണ്ടിയൂർ ജി.എൽ.പി. സ്‌ക്കൂൾ, തിരൂർ ഗവഃബോയ്‌സ്‌ ഹയർ സെക്കണ്ടറി സ്‌ക്കൂൾ, എറണാകുളം മഹാരാജാസ്‌ കോളേജ്‌, ഗവഃട്രെയിനിങ്ങ്‌ കോളേജ്‌ കോഴിക്കോട്‌ എന്നിവിടങ്ങളിൽ പഠിച്ചു. കോഴിക്കോട്‌ യൂനിവേഴ്‌സൽ ആർട്‌സിൽ നിന്ന്‌ ചിത്രകലാ സാങ്കേതിക പരീക്ഷകൾ ജയിച്ചു. ചാലിശ്ശേരി, എടപ്പാൾ എന്നിവിടങ്ങളിലെ ഗവഃഹൈസ്‌കൂളുകളിൽ ചിത്രകലാദ്ധ്യാപകനായിരുന്നു. പിന്നീട്‌ ഭാഷാദ്ധ്യാപകനായി തിരൂർ ഗവഃ ബോയ്‌സ്‌ ഹൈസ്‌ക്കൂളിൽ പ്രവർത്തിച്ചു. അദ്ധ്യാപകനാകുംമുമ്പ്‌, വളളത്തോളിന്റെ കേരള കലാമണ്‌ഡലം നൃത്തവിഭാഗത്തിലെ സംഗീത സംഘത്തിൽ ഹാർമോണിസ്‌റ്റായി ക്ഷണിക്കപ്പെട്ടിരുന്നു. തിരൂർ ലളിതകലാസമിതിയുടെ നാടകകൃത്ത്‌, നടൻ, സംവിധായകൻ എന്നീ നിലകളിൽ പലതവണ സംസ്ഥാനതല പുരസ്‌കാരങ്ങൾക്ക്‌ അർഹനാ​‍ി​‍ി. ‘ചെന്നായ്‌ക്കളുടെ രചനയ്‌ക്ക്‌ കേരള സംഗീതനാടക അക്കാദമിയുടെ അംഗീകാരം നേടി.

ഭാര്യഃ ലീലാ ആന്റൊ. മക്കൾഃ ലീന, അനു.

കൃതികൾഃ ഇത്ര കേക്കാ പടിഞ്ഞാറ്‌, തിരശ്ശീല, പേടിക്കഥ, ചെന്നായ്‌ക്കൾ, സ്വപ്‌നങ്ങൾക്കു മരണം (നാടകങ്ങൾ) സ്വർഗ്ഗം (സ്‌ത്രീകളുടെ പ്രഹസനം) മൂന്നു മുഖങ്ങൾ (ഏകാങ്കങ്ങൾ) ബാലനാടകങ്ങൾ, ഉണ്ണക്കഥകൾ (ബാലസാഹിത്യം) അന്ത്യവിധി, നരൻ (നോവലുകൾ) തീ (കഥകൾ)

വിലാസംഃ

ലാൽ

തുഞ്ചൻ റോഡ്‌

തിരൂർ

മലപ്പുറം - 676 101


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited