Nov 18 11:53:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പത്മാ രാമചന്ദ്രൻ

പത്മാ രാമചന്ദ്രൻ

1947 ആഗസ്‌റ്റിൽ കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്ടു ജനനം. അച്‌ഛൻ പരേതനായ എസ്‌.പി.കെ.തമ്പാൻ. അമ്മ പരേതയായ കോടോത്ത്‌ കാർത്ത്യായനി അമ്മ. സ്‌ക്കൂൾ വിദ്യാഭ്യാസം കാഞ്ഞങ്ങാട്ട്‌, ആവിക്കര സ്‌ക്കൂൾ, കുന്നുമ്മൽ ബല്ലാസ്‌ക്കൂൾ, ദുർഗ്ഗാ ഹൈസ്‌ക്കൂൾ,കോളേജ്‌ വിദ്യാഭ്യാസം പ്രൊവിഡൻസ്‌ വിമൻസ്‌ കോളേജ്‌ കോഴിക്കോട്‌, അവിനാശിലിംഗം ഹോംസയൻസ്‌ കോളേജ്‌ കോയമ്പത്തൂർ. ഹോം സയൻസിൽ ബിരുദം പൂർത്തിയാക്കും മുൻപേ വിവാഹം. ഭർത്താവ്‌ തലശ്ശേരിയിലെ ഫിസിഷ്യനായ ഡോ. ബാബു രാമചന്ദ്രൻ. മക്കൾ എഞ്ചിനീയർമാരായ സുനിൽ, സുജിത്‌, അഭിഭാഷകനായ സുദീപ്‌.

ആനുകാലികങ്ങളിൽ സജീവമായി എഴുതിത്തുടങ്ങിയത്‌ 1992 മുതലാണ്‌. ആദ്യകഥാസമാഹാരമായ പത്മയുടെ കഥകൾ 1997 ൽ പ്രസിദ്ധീകരിച്ചു (മൾബെറി).

വിലാസംഃ

“ശ്രീറാം”

ജൂബിലി റോഡ്‌

തലശ്ശേരി - 670 102.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited