Nov 14 10:58:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗ്രഹാം ഗ്രീൻ (1904-1991)

ഗ്രഹാം ഗ്രീൻ (1904-1991)

വിശ്വമാനവികദർശനം ഉയർത്തിപ്പിടിച്ച അസാമാന്യ പ്രതിഭയാണ്‌ ഗ്രഹാം ഗ്രീൻ. നോവലിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌, നാടകരചയിതാവ്‌, പ്രബന്ധകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ മികവു തെളിയിച്ച ഗ്രീനിന്റെ കൃതികൾ വിശ്വസാഹിത്യത്തിന്റെ മുതൽക്കൂട്ടാണ്‌. ഇംഗ്ലണ്ടിലെ ഹെർട്ട്‌ഫോർഡ്‌ഷെയറിൽ ജനിച്ചു. സ്വപിതാവ്‌ ഹെഡ്‌മാസ്‌റ്ററായിരുന്ന ബർക്ക്‌ ഹാം സ്‌റ്റഡ്‌ സ്‌കൂളിൽ നിന്നും ഓക്‌സ്‌ഫോർഡിലെ ബലിയോൾ കോളേജിൽ നിന്നും ഔപചാരിക വിദ്യാഭ്യാസം നേടി. 1926-ൽ ‘ദി ടൈംസിൽ’ പത്രപ്രവർത്തകനായി ചേർന്നുകൊണ്ടാണ്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. മുപ്പതോളം വരുന്ന നോവലുകളും നൂറുകണക്കായ ചെറുകഥകളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്‌. 1929-ൽ പ്രസിദ്ധീകരിച്ച ‘ദി മാൻ വിത്തിൻ’ ആണ്‌ പ്രഥമ നോവൽ. കൂടാതെ യാത്രാവിവരണങ്ങളും, ചെറുകഥാസമാഹാരങ്ങളും എഴുതിയിട്ടുണ്ട്‌. നാടകകൃത്ത്‌ എന്ന നിലയിലും കഴിവ്‌ തെളിയിച്ചിട്ടുണ്ട്‌. കാരൾ റീഡ്‌ സംവിധാനം ചെയ്‌ത ‘ദി തേർഡ്‌ മാൻ’ എന്ന ചിത്രത്തിന്‌ ഗ്രഹാം ഗ്രീൻ രചിച്ച തിരക്കഥ മറ്റൊരു ഉത്തമസംഭാവനയാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited