Nov 13 10:42:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോസഫ്‌ നമ്പിമഠം

ജോസഫ്‌ നമ്പിമഠം

കവി, കഥാകൃത്ത്‌, ലേഖകൻ, സംഘാടകൻ. ചങ്ങനാശ്ശേരിക്കു സമീപം വടക്കേക്കരയിൽ ജനനം. മാതാപിതാക്കൾഃ തോമസ്‌ ദേവസ്യ നമ്പിമഠം, അന്നമ്മ ദേവസ്യ നമ്പിമഠം. 1976 മുതൽ കഥകളും കവിതകളും ലേഖനങ്ങളും എഴുതിവരുന്നു. ചങ്ങനാശ്ശേരി എസ്‌.ബി. കോളേജിൽനിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദം. 1985 മുതൽ അമേരിക്കയിലെ ഡാളസിൽ സ്‌ഥിരതാമസം. ഡാളസിലെ കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റായിരുന്നപ്പോൾ നോർത്ത്‌ അമേരിക്കയിൽ വസിക്കുന്ന മലയാളി എഴുത്തുകാരുടെ കവിതകൾ ശേഖരിച്ച്‌ “മലയാള കവിത അമേരിക്കയിൽ” എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ബെയ്‌ലർ മെഡിക്കൽ സെന്ററിന്റെ റേഡിയോളജി വിഭാഗത്തിൽ ജോലി ചെയ്യുന്നു. അമേരിക്കയിലെ എഴുത്തുകാരുടെ കഥകളുടെയും കവിതകളുടെയും തെരഞ്ഞെടുത്ത സമാഹാരങ്ങൾ പ്രസിദ്ധീകരിക്കാനുളള ശ്രമത്തിലാണിപ്പോൾ.

ഭാര്യഃ റോസമ്മ. മക്കൾഃ വിനോദ്‌, റീന, ജിജോ.

വിലാസംഃ

818 സംനർ ഡ്രൈവ്‌

മെസ്‌ക്യുട്ട്‌, റ്റി.എക്‌സ്‌ 75149

യു.എസ്‌.എ.

ഫോൺഃ 972 2888532


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited