Nov 17 08:11:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജി.എൻ. പിളള.

 

By the same author


ജി.എൻ. പിളള.

ഹരിപ്പാട്‌ ചെമ്പകത്തറ ദേവകിയമ്മയുടെയും വേലായുധൻപിളളയുടെയും മകനായി 1930-ൽ ജി. നാരായണപിളള ജനിച്ചു. മണ്ണാറശാല സംസ്‌കൃതം സ്‌കൂളിൽ പഠിച്ചു. വിദ്വാൻ പരീക്ഷ ജയിച്ചു. 3 വർഷം എസ്‌റ്റേറ്റ്‌ ക്ലാർക്കായും പിന്നീട്‌ സോഷ്യലിസ്‌റ്റു പാർട്ടി പ്രവർത്തകനായും കുറേക്കാലം കഴിച്ചു. അനന്തരം അദ്ധ്യാപകനായും തുടർന്ന്‌ കൊച്ചിൻ യൂനി.ഹിന്ദി വകുപ്പിൽ അസിസ്‌റ്റന്റായും പ്രവർത്തിച്ചു. 1968-ൽ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ സഹപത്രാധിപരായി ചേർന്നു. മലയാളം-സംസ്‌കൃതം-ഹിന്ദി-ഇംഗ്ലീഷ്‌ ഭാഷാസാഹിത്യങ്ങളും തന്ത്രം, വേദാന്തം, മനശ്ശാസ്‌ത്രം തുടങ്ങിയവയും ആഴത്തിൽ പഠിച്ചും. ജി., ബാലാമണിയമ്മ എന്നിവരുടെ കവിതകൾ ഹിന്ദിയിലേക്കും സുമിത്രാനന്ദൻ പന്തിന്റെ കവിതകൾ മലയാളത്തിലേക്കും തർജ്ജമ ചെയ്‌തു. മാതൃഭൂമിയിൽ പല പേരുകളിൽ എഴുതി. 1981 -ൽ അതിൽനിന്നു രാജിവച്ചു. അതിനുശേഷം കോഴിക്കോട്ട്‌ പ്രതിഭാ കലാകേന്ദ്രം സ്‌ഥാപിച്ചു. മനശ്ശാസ്‌ത്രവും മറ്റും പഠിപ്പിച്ചു. ശീർഷകം, സാഹിത്യനിരൂപണം എന്നിവ എഡിറ്റു ചെയ്‌തു. ആത്‌മീയഗുരുവും പണ്ഡിതനും നിരൂപകനും കവിയുമായ ജി.എൻ.പിയുടെ ‘കലസൃഷ്‌ടി ആസ്വാദനം’, സ്വപ്‌നങ്ങൾക്കപ്പുറം, കാളിയുടെ നാവ്‌, സംസ്‌കാരവേദി, ജി.എൻ.പി.കവിതകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ക്യാൻസർ ബാധിച്ച്‌ ആറുമാസത്തോളം ചികിത്സയിലായിരുന്ന അദ്ദേഹം 1993 ഫെബ്രു 21 ന്‌ കോഴിക്കോട്ട്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited