Sep 24 10:44:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചിത്രാ സുബ്രഹ്‌മണ്യം

ചിത്രാ സുബ്രഹ്‌മണ്യം

നിരവധി അന്താരാഷ്‌ട്ര അവാർഡുകൾ നേടിയ ഇന്ത്യൻ എസ്‌ക്‌പ്രസ്സിന്റെ പ്രതിനിധിയാണ്‌ ചിത്രാ സുബ്രഹ്‌മണ്യം. 1958ൽ ജനിച്ച്‌ ഡൽഹിയിലും സ്‌റ്റാൻഫോഡ്‌ സർവ്വകലാശാലയിലും പഠിച്ച അവർ ‘ഇന്ത്യാ ടുഡേ, ഹിന്ദു, സ്‌റ്റേറ്റ്‌സ്‌മാൻ’ എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. ബൊഫോഴ്‌സ്‌ കുംഭകോണ കഥകളുടെ ഉളളറകൾ പുറത്തുകൊണ്ടുവരാൻ ഏറെ പ്രവർത്തിച്ചത്‌ ചിത്രയാണ്‌. സ്വീഡൻ, സ്വിറ്റ്‌സർലണ്ട്‌ എന്നിവിടങ്ങളിൽ നിന്ന്‌ 300 ലധികം രഹസ്യരേഖകൾ ശേഖരിച്ച്‌ പീരങ്കി ഇടപാടിൽ നിരവധി ഇൻഡ്യാക്കാർക്ക്‌ ആയുധവ്യാപാരികൾ കോഴ കൊടുത്തതായി അവർ തെളിയിച്ചു. ഈ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി നിരവധി അവാർഡുകൾ അവർക്ക്‌ ലഭിച്ചു. വിഖ്യാതമായ ബി.ഡി.ഹോയങ്ക അവാർഡ്‌, ചമ്രലി ദേവി അവാർഡ്‌ എന്നിവ അവയിൽ ചിലതുമാത്രമാണ്‌.

ഭർത്താവും രണ്ടു കുട്ടികളുമൊത്തു ചിത്രാസുബ്രഹ്‌മണ്യം ഇപ്പോൾ ജനീവയിൽ താമസിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited