Sep 25 20:21:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. സച്ചിദാനന്ദൻ

 

By the same author


കെ. സച്ചിദാനന്ദൻ

1946 മെയ്‌ 25-ന്‌ കൊടുങ്ങല്ലൂരിൽ പുല്ലൂറ്റ്‌ ഗ്രാമത്തിൽ ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളജിൽ ഇംഗ്ലീഷ്‌ പ്രൊഫസറായിരുന്നു. പിന്നീട്‌ സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ ‘ഇന്ത്യൻ ലിറ്ററേച്ച’റിന്റെ എഡിറ്ററായി. ഇപ്പോൾ സാഹിത്യഅക്കാദമി സെക്രട്ടറി. അഞ്ചു സൂര്യൻ, എഴുത്തച്‌ഛനെഴുതുമ്പോൾ, പീഡനകാലം, ഇവനെക്കൂടി, വീടുമാറ്റം, സച്ചിദാനന്ദന്റെ കവിതകൾ, കവിബുദ്ധൻ, ദേശാടനം, മലയാളം, അപൂർണ്ണം തുടങ്ങിയ കാവ്യസമാഹാരങ്ങൾ; ശക്‌തൻതമ്പുരാൻ (നാടകങ്ങൾ); ലോകകവിതകളുടെയും ഇന്ത്യൻ കവിതകളുടെയും 13 പരിഭാഷാ സമാഹാരങ്ങൾ; ജനതയും കവിതയും, സംവാദങ്ങൾ, സമീപനങ്ങൾ, സംസ്‌കാരത്തിന്റെ രാഷ്‌ട്രീയം, സംഭാഷണങ്ങൾ, തിരഞ്ഞെടുത്ത ലേഖനങ്ങൾ, മുഹൂർത്തങ്ങൾ (സാഹിത്യപഠനങ്ങൾ), പല ലോകം പലകാലംഃ യാത്രയുടെ പുസ്‌തകം തുടങ്ങിയവയാണ്‌ കൃതികൾ. വിവിധ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്‌, റഷ്യൻ, ജാപ്പനീസ്‌, ലാത്വിയൻ, സെർബോ-ക്രോഷ്യൻ തുടങ്ങിയ ഭാഷകളിലും കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഭാരതീയ കവിതയെ പ്രതിനിധാനം ചെയ്‌ത്‌ വാല്‌മീകി കാവ്യോത്സവം (ഡൽഹി-85), സരായെവോ കാവ്യോത്സവം (യുഗോസ്ലോവിയ-85), ഫെസ്‌റ്റിവൽ ഓഫ്‌ ഇന്ത്യ (യു​‍ാഎസ്‌.എസ്‌.ആർ -88), ഏഷ്യൻ കാവ്യോത്സവം (ഭോപ്പാൽ-88) എന്നിവയിൽ പങ്കെടുത്തു. 1987-ൽ ഭോപ്പാലിൽ നടന്ന ‘കവിഭാരതി’യിൽ മലയാളത്തെ പ്രതിനിധീകരിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡുകൾ (ജനതയും കവിതയും-1984-ഗദ്യം; ഇവനെക്കൂടി-1989-കവിത), മഹാകവി പി. സ്‌മാരക അവാർഡ്‌, മദ്ധ്യപ്രദേശ്‌ ഭാരത്‌ ഭവന്റെ ശ്രീകാന്ത്‌വർമ ഫെല്ലോഷിപ്പ്‌ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചു.

ഭാര്യഃ ബിന്ദു. മക്കൾഃ സരിത, സബിത.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited