Nov 19 13:01:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആലപ്പി ഷെരീഫ്‌

 

By the same author


ആലപ്പി ഷെരീഫ്‌

ആലപ്പുഴയിലെ കൊപ്രാക്കട എന്ന പ്രസിദ്ധമായ തറവാട്ടിൽ ഹമീദ്‌ ബാവായുടെയും റഹ്‌മാബീവിയുടേയും മകനായി ജനിച്ചു. ആലപ്പുഴ മുഹമ്മദൻ സ്‌ക്കൂളിൽ വിദ്യാഭ്യാസം. സ്‌ക്കൂളിൽ പഠിക്കുമ്പോൾ കേരളഭൂഷണം ഞായറാഴ്‌ചപ്പതിപ്പിൽ ആദ്യത്തെ ചെറുകഥ പ്രസിദ്ധീകരിച്ചു. പിന്നീട്‌ മലയാളരാജ്യം, കൗമുദി, കഥാമാലിക, ചന്ദ്രിക, കുങ്കുമം, അന്വേഷണം എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ചെറുകഥകളും നോവലുകളും എഴുതി. സിനിമാ രംഗത്ത്‌ പ്രസിദ്ധനായതോടെ മുഴുവൻ സമയവും സിനിമയ്‌ക്കുവേണ്ടി എഴുതിത്തുടങ്ങി. ഇൻഡ്യയിലെ ആദ്യത്തെ വനിതാസംവിധായകയായ ശ്രീമതി. വിജയ നിർമ്മലയുടെ പ്രഥമ സംവിധാന സംരംഭമായ കവിത എന്ന ചിത്രത്തിന്‌ കഥയും സ്‌ക്രീൻ പ്‌ളേയും എഴുതി. അസ്‌തമിക്കാത്ത പകലുകൾ എന്ന ഒരു ചിത്രം സംവിധാനം ചെയ്‌തു. ചന്ദ്രിക വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച നിറങ്ങളുടെ സംഗീതം എന്ന നോവൽ പുസ്‌തകമായിട്ടുണ്ട്‌.

ഭാര്യഃ നസീമ

മക്കൾഃ ഷെഫീസ്‌, ഷിഹാസ്‌, ഷെർണ.

വിലാസംഃ

ആലപ്പുഴ ഷെരീഫ്‌

വൃന്ദാവനം

സിവിൽസ്‌റ്റേഷൻ വാർഡ്‌

ആലപ്പുഴ 688 001.

കൃതികൾഃ അവളുടെ രാവുകൾ(തിരക്കഥ), നിറങ്ങളുടെ സംഗീതം (നോവൽ)


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited