Nov 16 02:54:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അന്നമ്മ പൈകട

 


അന്നമ്മ പൈകട

അന്നമ്മ പൈകട 1928-ൽ പൂവരണിയിൽ ജനിച്ചു. ഭർത്താവ്‌ ശാസ്‌ത്രരത്‌നം പൈകട തോമസ്‌ വൈദ്യൻ. മുത്തോലി സെന്റ്‌ ജോസഫ്‌സിൽ നിന്നും എം.എച്ച്‌.സിയും റ്റി.റ്റി.സിയും പാസായി. 1949ൽ സാഹിത്യ വിശാരദും. കുറച്ചുകാലം പ്രൈവറ്റ്‌ മാനേജ്‌മെന്റ്‌ സ്‌കൂളിൽ ജോലി ചെയ്‌തശേഷം 1953 ൽ പെൻഷൻ പറ്റി. വിദ്യാഭ്യാസകാലത്തുതന്നെ കവിതകൾ എഴുതിയിരുന്നു. പാലാ സഹൃദയ സമിതിയിലും കട്ടക്കയം കവി സദസ്സിലും അംഗമാണ്‌. ഇവയുടെ വേദികളിൽ അവതരിപ്പിച്ച കവിതകളാണ്‌ ഈ സമാഹാരത്തിൽ. നീ അധികമാകുന്നു. എന്ന കവിത സഹൃദയ സമിതിയുടെ രജതജൂബിലി പതിപ്പിൽ പ്രകാശിപ്പിച്ചിരുന്നു. വാടാമലർ എന്നൊരു ഖണ്‌ഡകാവ്യം സംസ്‌കൃത വൃത്തത്തിൽ എഴുതിയിട്ടുണ്ടെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ല. പാലാ അക്ഷരശ്ലോക സമിതി നടത്തിയ സമസ്യാ മത്സരത്തിൽ രണ്ടു തവണ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്‌.

വിലാസംഃ

പൈകട

കിഴതടിയൂർ, പാലാ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited