Nov 15 18:11:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഉണ്ണിമോയി ഉമ്മിണിയിൽ

 


ഉണ്ണിമോയി ഉമ്മിണിയിൽ

1931 ആഗസ്‌റ്റിൽ ഉമ്മിണിയിൽ അഹ്‌മദിന്റെയും കുട്ടക്കിൽ ആയക്കുട്ടിയുടെയും മകനായി മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത കീഴ്‌പറമ്പ്‌ പഞ്ചായത്തിലെ തൃക്കളയൂരിൽ ജനിച്ചു. വ്യവസ്ഥാപിത വിദ്യാഭ്യാസം നടത്താനായില്ല. വായനാശീലവും സാഹിത്യാഭിരുചിയും ചെറുപ്പത്തിലേതന്നെ ഉണ്ടായിരുന്നു. മദ്രസാദ്ധ്യാപകനായി. നഷ്‌ടസ്വർഗ്ഗം, കരളിലെ കുരിശ്‌ എന്നീ വിലാപ ഖണ്ഡകാവ്യങ്ങളും ഉദ്‌ഗ്രഥന മാർഗ്ഗത്തിൽ, കുടുംബ പുരാണം, ചാത്തൻ, വിലാപ സങ്കീർത്തനം എന്നീ കവിതാ സമാഹാരങ്ങളും സൗദയുടെ വിവാഹം (സംഗീത ശില്‌പം) വനിതാ സെമിനാർ (ചർച്ചാ സംഗ്രഹംഃ രണ്ടും അൻവാർ അറബിക്‌ കോളേജിലെ വിദ്യാർത്ഥിനികൾ സ്‌റ്റേജിൽ അവതരിപ്പിച്ചത്‌) എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഭാര്യഃ ആയിശക്കുട്ടി.

മക്കൾഃ ഖൈറുന്നീസ, അഹ്‌മദു സലീം, അഹ്‌മദു നജീബ്‌, റഹ്‌മത്തുന്നിസാ, അഹ്‌മദുന്നസീർ, അഹ്‌മദു ഇഖ്‌ബാൽ, അഹ്‌മദു ജവഹർ, അഹ്‌മദു ഉണ്ണീൻ.

വിലാസംഃ

ഐഷാ മൻസിൽ

പി.ഒ. കീഴുപറമ്പ്‌

അരീക്കോട്‌, മലപ്പുറം ജില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited