Nov 22 01:15:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കാവാലം നാരായണപ്പണിക്കർ

കാവാലം നാരായണപ്പണിക്കർ

1928 ഏപ്രിൽ 28 ന്‌ ആലപ്പുഴ ജില്ലയിലെ കാവാലത്ത്‌ ജനിച്ചു. കേരള യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ ബി.എ. ബിരുദം. 1955 മുതൽ 1961 വരെ ആലപ്പുഴ ജില്ലാ കോടതിയിൽ പ്രാക്‌ടീസ്‌ ചെയ്‌തു. കേരളത്തിലെ നാടോടികലകളെക്കുറിച്ച്‌ ഗവേഷണം നടത്തിയിട്ടുണ്ട്‌. കേരള സംഗിത നാടക അക്കാദമിയുടെ സെക്രട്ടറിയും (1961-1971) സോപാനത്തിന്റെ നാടക സമിതിയായ തിരുവരങ്ങിന്റെ സ്‌ഥാപക ഡയറക്‌ടറും. സാക്ഷി, അവനവൻ കടമ്പ, ദൈവത്താർ, കരിങ്കുട്ടി, തിരനോട്ടം, പ്രേമരശ്‌മി, ഭൂതം, തിരുമുടി, കോയ്‌മ, തെയ്യത്തെയ്യം, മരുകിടാത്തി തുടങ്ങി ഇരുപതിലേറെ നാടകങ്ങളും കുട്ടികൾക്കായി കുമ്മാട്ടി, ചക്കീചങ്കരം തുടങ്ങി അഞ്ച്‌ നാടകങ്ങളും രചിച്ചു. ഭാസന്റേതുൾപ്പെടെ ഒട്ടനേകം നാടകങ്ങൾ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. സോപാനത്തിനുവേണ്ടി പതിനെട്ടിലേറെ നാടകങ്ങളും കേരള കലാമണ്ഡലം, കാളിദാസ അക്കാദമി, നൃത്തലയ ഈസ്‌തെറ്റിക്‌ സൊസൈറ്റി, നാഷണൽ സ്‌കൂൾ ഒഫ്‌ ഡ്രാമ, യൂനിവേഴ്‌സിറ്റി ഒഫ്‌ വിസ്‌കോണസിൽ (അമേരിക്ക) എന്നിങ്ങനെ ഒട്ടേറെ സ്‌ഥാപനങ്ങൾക്കു വേണ്ടി പത്തിലേറെ നാടകങ്ങളും സംവിധാനം ചെയ്‌തു. ഏറ്റവും നല്ല മലയാള നാടകരചനയ്‌ക്കുളള കേരള സാഹിത്യ അക്കാദമി അവാർഡ്‌, കുട്ടികൾക്കുവേണ്ടിയുളള നാടകരചനയ്‌ക്കുളള കേരള സംസ്‌ഥാന സാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ അവാർഡ്‌, മദ്ധ്യ​‍േഎദേശ്‌ ഗവണ്മെന്റിന്റെ കാളിദാസ സമ്മാനം, നന്ദികർ നാഷണൽ അവാർഡ്‌, സംഗീത നാടക അക്കാദമിയുടെ നാഷണൽ അവാർഡ്‌, സർക്കിൾ ഒഫ്‌ ഇന്ത്യയുടെ നാഷണൽ അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌.

വിവിധ കലാസാംസ്‌കാരിക സംഘടനകളോടൊന്നിച്ച്‌ ജപ്പാൻ, ലണ്ടൻ, ദക്ഷിണകൊറിയ, പോളണ്ട്‌, ആസ്‌ട്രിയ, റഷ്യ, ചൈന എന്നി രാജ്യങ്ങളിൽ പര്യടനം നടത്തി.

വിലാസം

സോപാനം

റ്റി. സി. 18/1134(1)

തൃക്കണ്ണപുരം, ആറാമട

തിരുവനന്തപുരം-695012


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited