Nov 21 19:49:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡൊമനിക്ക്‌ അക്കര

ഡൊമനിക്ക്‌ അക്കര

1936 ഫെബ്രുവരി ഏഴാം തീയതി ജനനം. കോൺവെന്റ്‌ സ്‌കൂൾ, സർക്കാർ സ്‌കൂൾ, ഷെവലിയർ അഗസ്‌റ്റിൻ അക്കര ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പഠിച്ച്‌ 1954ൽ മട്രിക്കുലേഷൻ പാസ്സായി. തൃശ്ശൂർ സെന്റ്‌ തോമാസ്‌ കോളേജിൽ പഠിച്ച്‌ മദ്രാസ്‌ കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ബി.എഡ്‌ പാസായശേഷം കുറച്ചു നാൾ സെന്റ്‌ തോമാസ്‌ കോളേജ്‌ ഹൈസ്‌കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. സഹകരണ പരിശീലനം നേടിയശേഷം 1962ൽ കേരള സഹകരണ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 1991ൽ ഡെപ്യൂട്ടി രജിസ്‌ട്രാറായി റിട്ടയർ ചെയ്‌തു. 1968ൽ വിവാഹിതനായി. ഭാര്യയും രണ്ടാൺമക്കളും രണ്ടുപെൺമക്കളും ഉണ്ട്‌. പെൺകുട്ടികളുടെയും മൂത്ത മകന്റേയും വിവാഹം കഴിഞ്ഞു. മൂത്ത മകൻ ബിസിനസ്സിലും രണ്ടാമത്തെ മകൻ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിൽ പഠനത്തിലുമാണ്‌. ഇപ്പോൾ ഒരു കമ്പനിയിൽ മാനേജരായി ജോലി നോക്കുകയാണ്‌. ഒഴിവുസമയങ്ങളിൽ എഴുത്തിലും വായനയിലും, ബിസ്സിനസ്സ്‌ കാര്യങ്ങളിലും ശ്രദ്ധിച്ച്‌ സന്തോഷപ്രദമായ കുടുംബജീവിതം നയിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited