Nov 18 11:01:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ധർമ്മരാജ്‌ അടാട്ട്‌

ഡോ. ധർമ്മരാജ്‌ അടാട്ട്‌

ശ്രീ.പി.കെ. കുഞ്ഞുണ്ണിയുടെയും ശ്രീമതി.എൻ.കെ. മാധവിയുടെയും മകനായി 1957 ഏപ്രിൽ മാസം തൃശൂർ ജിലയിലെ അടാട്ട്‌ പഞ്ചായത്തിൽ ജനിച്ചു. പുറനാട്ടുകര ശ്രീരാമകൃഷ്‌ണ ഗുരുകുല വിദ്യാമന്ദിരം, തൃശൂർ സെന്റ്‌ തോമസ്‌ കോളജ്‌, ഗുരുവായൂർ ശ്രീകൃഷ്‌ണ കോളജ്‌, കോഴിക്കോട്‌ സർവ്വകൽ​‍ാശാല സംസ്‌കൃതവിഭാഗം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബി.എ.യ്‌ക്കും എം.എ.യ്‌ക്കും ക്ലാസും റാങ്കും നേടി വിജയിച്ചു. ഡോ.കെ.എൻ. എഴുത്തച്ഛന്റെ കേരളോദയം എന്ന സംസ്‌കൃത മഹാകാവ്യത്തെക്കുറിച്ചുളള പഠനത്തിന്‌ കോഴിക്കോട്‌ സർവ്വകലാശാലയിൽനിന്നും ഡോക്‌ടറേറ്റ്‌ നേടി. 1988-89ൽ കേരള സാഹിത്യ അക്കാദമി ഗ്രന്ഥരചനയ്‌ക്കുളള സ്‌കോളർഷിപ്പ്‌ നൽകി.

ബുദ്ധൻ മുതൽ മാർക്‌സ്‌ വരെ, മാർക്‌സിസവും ഭഗവദ്‌ഗിതയും, ലോകായത ദർശനം, മതം ശാസ്‌ത്രം മാർക്‌സിസം, ഡോ.കെ.എൻ. എഴുത്തച്ഛന്റെ കൃതികൾ-ഒരു പഠനം, ഗൗതമബുദ്ധൻ ജീവിതവും ദർശനവും, ഋഗ്വേദത്തിലെ സാഹിതീയ ദർശനം, മാർക്‌സിസവും ആർഷഭാരത സംസ്‌കാരവും, ഉപനിഷദ്‌ദർശനം-ഒരു പുനർവിചാരം, സൗന്ദര്യ ദർശനവും സാംസ്‌കാരിക വിമർശനവും, ഹിന്ദു-സത്യവും മിഥ്യയും, മന്ത്രവാദം-മതം-ശാസ്‌ത്രം, ഋഗ്വേദത്തിന്റെ ദാർശനിക ഭൂമിക, ഇ.എം.എസ്‌-മാർക്‌സിസ്‌റ്റ്‌ ദർശനത്തിന്റെ സംക്രമപുരുഷൻ, വർഗ്ഗീയതയും ഇന്ത്യൻ ദേശീയതയും, ഭാരതീയ പൈതൃകം-വിശകലനവും വിമർശനവും, പോർനിലങ്ങളിലെ ചോരക്കിനാവുകൾ തുടങ്ങിയവയാണ്‌ കൃതികൾ.

കോഴിക്കോട്‌ സർവ്വകലാശാല സെനറ്റിൽ വിദ്യാർത്ഥി പ്രതിനിധിയായും അദ്ധ്യാപക പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. വിദ്യാർത്ഥി-യുവജനപ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. മഹാത്മാഗാന്ധി സർവ്വകലാശാല, കേരള സർവ്വകലാശാല എന്നിവടങ്ങളിൽ സംസ്‌കൃതം ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ അംഗമായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

1985 മുതൽ പത്തു വർഷത്തോളം മാവേലിക്കര ബിഷപ്പ്‌ മൂർ കോളജിൽ സംസ്‌കൃതം അദ്ധ്യാപകനായിരുന്നു. പുരോഗമനകലാസാഹിത്യസംഘം ആലപ്പുഴ ജില്ലാപ്രസിഡന്റ്‌, ജില്ലാസെക്രട്ടറി, സംസ്ഥാന നിർവ്വാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. എ.കെ.പി.സി.ടി.എ. സംസ്ഥാപ കൗൺസിൽ അംഗമായിരുന്നു.

ഇപ്പോൾ ശ്രീ. ശങ്കരാചാര്യ സംസ്‌കൃതസർവ്വകലാശാല കാലടികേന്ദ്രത്തിൽ സാഹിത്യവിഭാഗം റീഡറായി ജോലി ചെയ്യുന്നു. ഭാര്യ ഡോ. റീജ.ബി. കാവനാൽ സംസ്‌കൃത സർവ്വകലാശാലയിൽ അദ്ധ്യാപികയാണ്‌. അഖിൽ. ഡി.രാജ്‌, അനുപ. ഡി.രാജ്‌ എന്നിവർ മക്കൾ.

ഡോ. അടാട്ടിന്റെ ‘ഉപനിഷദ്‌ ദർശനം-ഒരു പുനർവിചാരം’ എന്ന കൃതിക്ക്‌ 1994ലെ ഏറ്റവും നല്ല വൈജ്ഞാനിക ഗ്രന്ഥത്തിനുളള അബുദാബി ശക്തി അവാർഡും ‘ഋഗ്വേദതിന്റെ ദാർശനിക ഭൂമിക’ എന്ന കൃതിക്ക്‌ 1999ലെ ഏറ്റവും നല സാമൂഹ്യ-ശാസ്‌ത്ര ഗ്രന്ഥത്തിനുളള കെ.ദാമോദരൻ ട്രറ്റ്‌ അവാർഡും ‘ഭാരതീയ പൈതൃകം-വിശകലനവും വിമർശനവും’ എന്ന കൃതിക്ക്‌ 2000-ലെ ഏറ്റവും നല്ല വൈജ്ഞാനിക ഗ്രന്ഥത്തിനുളള സഹോദരൻ അയ്യപ്പൻ പുരസ്‌കാരവും ലഭിക്കുകയുണ്ടായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited