Sep 23 00:47:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. രാധാകൃഷ്‌ണൻ

 

By the same author


കെ. രാധാകൃഷ്‌ണൻ

തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിക്കാരൻ. അച്‌ഛൻഃ അമ്പാട്ട്‌ പത്മനാഭമേനോൻ. അമ്മഃ കൊട്ടേക്കാട്ട്‌ ലക്ഷ്‌മിക്കുട്ടിയമ്മ. പ്രാഥമിക വിദ്യാഭ്യാസം ചെന്ത്രാപ്പിന്നി ഗവ. ലോവർ പ്രൈമറി സ്‌കൂളിലും പെരിഞ്ഞനം ഗവ. അപ്പർ പ്രൈമറി സ്‌കൂളിലും. ഹൈസ്‌കൂൾ വിദ്യാഭ്യാസം പെരിഞ്ഞനത്തെതന്നെ ആർ.എം. ഹൈസ്‌കൂളിലും പൂർത്തിയാക്കി. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളെജിൽനിന്ന്‌ സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദം നേടിയശേഷം അതേവിഷയത്തിൽ എറണാകുളം സേക്രഡ്‌ ഹാർട്ട്‌ കോളെജിൽനിന്ന്‌ എം.എ കരസ്ഥമാക്കി. പിന്നീട്‌ കൊച്ചി സർവകലാശാലയിലെ സ്‌കൂൾ ഓഫ്‌ മാനേജ്‌മെന്റിൽനിന്ന്‌ എം.ബി.എ.യും ബിരുദാനന്തരപഠനം പൂർത്തിയാക്കിയശേഷം ‘മാതൃഭൂമി’ കൊച്ചി യൂണിറ്റിലെ മാനേജ്‌മെന്റ്‌ വിഭാഗത്തിൽ ജോലിക്കു ചേർന്നു. ഇപ്പോൾ കോഴിക്കോട്‌ ഹെഡ്‌ ഓഫീസിൽ ജനറൽ മാനേജർ.

വിവാഹിതൻ. ഭാര്യഃ മീര. മക്കൾഃ രശ്‌മി, രമ്യ.

വിലാസംഃ മാവൂർ റോഡ്‌, കോഴിക്കോട്‌ - 673 001. ഫോൺഃ 356485.

ആദ്യകൃതിഃ 1986-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ ‘നഹുഷപുരാണം’(നോവൽ). രണ്ടാമത്തേതാണ്‌ ശമനതാളം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited