Nov 21 15:04:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിദ്യവാചസ്‌പതി വി.പനോളി

വിദ്യവാചസ്‌പതി വി.പനോളി

1923 ജൂലായിൽ കോഴിക്കോട്ടു ജനിച്ചു. പി.ഗോപാലൻനായരുടെ ശിഷ്യനായി സംസ്‌കൃതവും പിന്നീടു വേദാന്തവും പഠിച്ചു. കൂടാതെ ദേശമംഗലത്തു വാരിയർ, പി.സി.അനുജൻ രാജ, പ്രകാശാനന്ദ സ്വാമികൾ എന്നീ ഗുരുഭൂതൻമാരുടെ ശിഷ്യത്വത്തിൽ യഥാക്രമം മാഘവും വ്യാകരണവും, തർക്കവും പഠിക്കുകയുണ്ടായി. ചെറുപ്പംതൊട്ടു വിവേകാനന്ദകൃതികളിൽ അതിയായ താത്‌പര്യം പ്രകടിപ്പിച്ചുപോന്നു. ത്രിഭുവൻ സർവകലാശാലയിൽ നിന്ന്‌ ആംഗലഭാഷയിലും ആംഗലസാഹിത്യത്തിലും മാസ്‌റ്റർ ബിരുദം നേടി. 1944 മാർച്ചിൽ മലബാർ ഡിസ്‌ട്രിക്‌ട്‌ ബോർഡിൽ സേവനമാരംഭിച്ചു. 1957 സപ്തംബർ അവസാനത്തോടെ ഗവൺമെന്റ്‌ സർവീസിൽ പ്രവേശിക്കുകയും 1978 ജൂൺ 30-നു വിരമിക്കുകയും ചെയ്‌തു. സുധർമാ സാംസ്‌കാരികസമിതി മഹാമഹോപാദ്ധ്യായ ഡോ. എസ്‌.ആർ. ദൊരൈസ്വാമി ശാസ്‌ത്രികളുടെ നേതൃത്വത്തിൽ 7-11-1976 ന്‌ ‘വിദ്യാവാചസ്‌പതി’ എന്ന ബഹുമതി നല്‌കി ആദരിച്ചു.

‘രാമവിഹാരം’

തിരുത്ത്യാട്‌

കോഴിക്കോട്‌ - 673 004

ഫോൺഃ 720555


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited