Nov 19 00:57:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.എം.എബ്രഹാം

ടി.എം.എബ്രഹാം

1949 ജൂൺ ഒന്നിന്‌, തൊടുപുഴയ്‌ക്കടുത്ത്‌ നെയ്യശ്ശേരിയിൽ ജനനം. ബിരുദവും ബിരുദാനന്തര ഡിപ്ലോമായും. ഇപ്പോൾ, ഫാക്‌ടിലെ പബ്ലിക്‌ റിലേഷൻസ്‌ ഓഫീസർ. 1975-ൽ കുങ്കുമം വാരിക നടത്തിയ നോവൽ മത്സരത്തിൽ ‘ഉല്‌പത്തി’ എന്ന നോവൽ സമ്മാനർഹമായി. 1976-ൽ കേരള സംഗീത നാടക അക്കാദമി നടത്തിയ നാടക രചനാ മത്സരത്തിൽ ‘ഏകാകികളുടെ താഴ്‌വര’ എന്ന കൃതി രണ്ടാം സ്‌ഥാനം നേടി. 1980-ൽ സംസ്‌ഥാന ഗവൺമെന്റ്‌ നടത്തിയ പ്രൊഫഷണൽ നാടക മത്സരത്തിൽ അവതരണത്തിൽ ഒന്നാം സ്‌ഥാനം നേടിയ ‘അഹംഅഹം’ എന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചു. 1981-ൽ ‘പെരുന്തച്ചൻ’ എന്ന നാടക കൃതിക്ക്‌, കേരള സാഹിത്യ അക്കാദമി അവാർഡ്‌, 1993-ൽ നാടകരചനക്കുളള കേരള സംഗീത നാടക അക്കാദമി അവാർഡ്‌, 1994-ൽ ‘പ്രാവുകൾ ഇപ്പോൾ കരയുന്നില്ല’ എന്ന ഏകാങ്ക സമാഹാരത്തിന്‌ കെ.സി.ബി.സി. ലിറ്റററി അവാർഡ്‌ എന്നിവ ലഭിച്ചു. 1995 മുതൽ “98 വരെ കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്‌ഡലത്തിലും അംഗമായിരുന്നു.

പ്രസിദ്ധീകരിച്ച കൃതികൾഃ

ഉല്‌പത്തി, ശാന്തിഗിരി (നോവലുകൾ),

പെരുന്തച്ചൻ, നഷ്‌ടപ്പെട്ട ചിറകുകൾ, അത്ഭുതാങ്കണം, പ്രാവുകൾ ഇപ്പോൾ കരയുന്നില്ല (ഏകാങ്ക സമാഹാരങ്ങൾ)

നിഴൽകൂടാരം, ഏകാകികളുടെ താഴ്‌വര (നാടകങ്ങൾ)

എൻ.എൻ.പിളള (മോണോഗ്രാഫ്‌), കലിഗുള (വിവർത്തനം)

വിലാസംഃ

ആരണ്യക്‌

നെൽസൺ മണ്ഡേല സ്‌ട്രീറ്റ്‌,

ചങ്ങമ്പുഴ നഗർ. പി.ഒ

കൊച്ചി- 682 033.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited