Sep 20 09:27:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി. രാജഗോപാലൻ

വി. രാജഗോപാലൻ

തിരുവനന്തപുരം ജില്ലയിലെ കാന്തളളൂരിൽ ജനനം. ഒരിക്കാട്ടുമഠത്തിൽ അന്തരിച്ച കെ. വാസുദേവൻ ഉണ്ണിയുടെയും ശ്രീദേവി അമ്മയുടെയും മകൻ. വയസ്‌ 45. രസതന്ത്രത്തിൽ ബിരുദം. സാഹിത്യത്തിൽ ബിരുദാനന്തരബിരുദം. പത്രപ്രവർത്തകൻ, ടി.വി. ജേണലിസ്‌റ്റ്‌, അവതാരകൻ. കേരളപത്രിക, മാതൃഭൂമി, ദീപിക, മാധ്യമം, മംഗളം, എക്‌സ്‌പ്രസ്‌ തുടങ്ങിയ പത്രങ്ങളിൽ പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്‌. ദൂരദർശനുവേണ്ടി അമ്പതിലധികം പരിപാടികളുടെ രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്‌. ‘വാണിജ്യം’ എന്ന ബിസിനസ്‌ കറണ്ടഫയേഴ്‌സ്‌ പരിപാടിക്ക്‌ കോന്നിയൂർ ഭാസ്‌ ഫൗണ്ടേഷൻ മീഡിയ അവാർഡ്‌ ലഭിച്ചു. തിരുവനന്തപുരം ദൂരദർശൻ വാർത്താവിഭാഗത്തിൽ പ്രൊഫഷണൽ സർവ്വീസ്‌ കരാർ ജീവനക്കാരൻ. ഓണപ്പാട്ടിന്റെ തമ്പുരാൻ, അമർത്യസെൻ ഒരു സംവാദം (എഡിറ്റർ) ചിദാകാശദർശനം (പഠനം-പാതഞ്ഞ്‌ജലസൂത്രങ്ങൾ) എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു. വിവിധ വിഷയങ്ങളിലായി നൂറോളം ലേഖനങ്ങൾ പ്രസിദ്ധം ചെയ്‌തിട്ടുണ്ട്‌.

വടക്കാഞ്ചേരി അരീക്കര ഇല്ലത്ത്‌ എ.പി. രമാദേവിയാണ്‌ ഭാര്യ.

മകൻഃ ജയകൃഷ്‌ണൻ

വിലാസംഃ

മുല്ലശ്ശേരി ഹൗസ്‌

T.C.No.11/464DBRA/20

നന്തൻകോട്‌, കവടിയാർ പി.ഒ.

തിരുവനന്തപുരം-3

ഫോൺഃ 0471-311315


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited