|
|
അച്യുത് പട്വർധൻ
അച്യുത് പട്വർധൻ
സ്വാതന്ത്ര്യ സമരസേനാനിയും സോഷിലിസ്റ്റ് നേതാവും. ഇന്ത്യൻ സോഷിലിസ്റ്റ് പാർട്ടിയുടെ നായകരിൽ ഒരാൾ. 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ നായകത്വം. 1905 ഫിബ്രുവരി 5-ാം തീയതി അഹമ്മദ് നഗറിൽ ജനിച്ചു. അഹമ്മദ് നഗറിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ബനാറസിലെ സെൻട്രൽ ഹിന്ദു കോളേജിൽ നിന്നും എം.എ. ബിരുദം നേടി. അവിടെതന്നെ ലക്ചററായി. ‘ദി കമ്മ്യൂണൽ ട്രയാങ്ക്ൾ ഇൻ ഇന്ത്യ’ എന്ന പേരിൽ ഒരു പുസ്തകം അശോകമേത്തയുമായി ചേർന്ന് രചിച്ചിട്ടുണ്ട്.
|
|
|