Nov 13 05:48:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. മാധവൻ

കെ. മാധവൻ

പാലക്കാട്‌ ജില്ലയിലെ നെന്മാറയിൽ കെ. വാസുദേവൻ നായരുടെയും അമ്മാളുക്കുട്ടിയമ്മയുടെയും മകനായി 1937 മാർച്ച്‌ 10ന്‌ ജനനം. ബാല്യംകാലം സേലത്തായിരുന്നു. മദ്രാസിലെ ലയോള കോളേജിൽനിന്നും മാത്തമാറ്റിക്‌സിൽ ബിരുദാനന്തരബിരുദവും മദിരാശി ലോ കോളേജിൽ നിന്നും ബി.എൽ. ബിരുദവുമെടുത്തു. പഠനകാലത്ത്‌ പലതവണ വിദ്യാർത്ഥിയൂണിയൻ പ്രസിഡണ്ടായി പ്രവർത്തിച്ചു. കലാ-സാഹിത്യ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി. കായികരംഗത്തും തൽപ്പരനായിരുന്നു. 1963-ൽ സി.ബി.ഐ.യിൽ ഡെപ്യൂട്ടി സൂപ്രണ്ടായി ജോലിക്കുചേർന്നു. 1992 നവംബറിൽ സ്വമേധയാ വിരമിച്ചു. ഇപ്പോൾ ദില്ലിയിൽ വക്കീലായി പ്രാക്‌ടീസ്‌ ചെയ്യുന്നു. കോളിളക്കം സൃഷ്‌ടിച്ച നിരവധി കേസുകളുടെ അന്വേഷണങ്ങൾക്ക്‌ നേതൃത്വം വഹിച്ചു. നിയമലംഘനങ്ങളെക്കുറിച്ചും ക്രിമിനൽ കുറ്റങ്ങളെക്കുറിച്ചുഷം ഒട്ടേറെ ലേഖനങ്ങളും പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതുന്നു. ഒട്ടേറെ പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്‌.

ഭാര്യഃ വസന്ത. മക്കൾഃ അനുരാധകുറുപ്പ്‌, സംഗീതാമേനോൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited