Sep 24 07:36:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എം.വി.പൈലി

 

By the same author


ഡോ.എം.വി.പൈലി

1922-ൽ ജനിച്ചു. ഇന്ത്യയിലും വിദേശത്തും പ്രശസ്‌തമായ നിലയിൽ ഉന്നതവിദ്യാഭ്യാസം നടത്തുകയും എം.എ.(ലക്‌നൗ), എൽ.എൽ.ബി. (ലക്‌നൗ), എൽ.എൽ.എം.(ഹാർവാർഡ്‌), ഡി.ലിറ്റ്‌ (പാറ്റ്‌ന) ബിരുദങ്ങൾ നേടുകയും ചെയ്‌തു. ലക്‌നൗ, പാറ്റ്‌ന, ഡൽഹി, കേരള, കൊച്ചി സർവകലാശാലകളിൽ അധ്യാപകനായിരുന്നു. ഡൽഹി സ്‌കൂൾ ഓഫ്‌ ഇക്കണോമിക്‌സിൽ പ്രൊഫസറും ഹൈദരാബാദിലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സ്‌റ്റാഫ്‌ കോളജിൽ ഡയറക്‌ടറുമായിരുന്നു. കേരള സർവകലാശാലയുടെ കീഴിലുളള സ്‌കൂൾ ഓഫ്‌ മാനേജ്‌മെന്റിന്റെ സ്ഥാപക ഡയറക്‌ടറായിരിക്കെ കേരളത്തിലാദ്യമായി 1964-ൽ മാനേജ്‌മെന്റ്‌ വിദ്യാഭ്യാസം ആരംഭിച്ചു. അമേരിക്കയിലെ ഹാർവാർഡ്‌ സർവകലാശാലയിൽ ഫുൾബ്രൈറ്റ്‌ സ്‌മിത്ത്‌മണ്ട്‌ സ്‌കോളറായിരുന്നു. പിന്നീട്‌ പെൻസിൽവേനിയ സർവകാലശാലയിലും, സോവിയറ്റ്‌ യൂണിയനിൽ മോസ്‌കാ, നോവോസിബിർസ്‌ക്‌ എന്നീ സർവകാലാശാലകളിലും വിസിറ്റിങ്ങ്‌ പ്രൊഫസറായും, കാനഡയിലും ഹവായിയിലെ ഈസ്‌റ്റ്‌വെസ്‌റ്റ്‌ സെന്ററിൽ ഫെലോ ആയും സേവനമനുഷ്‌ഠിച്ചു. ഇന്ത്യയിലും വിദേശങ്ങളിലും നിരവധി പഠനപര്യടനങ്ങൾ നടത്തിയിട്ടുണ്ട്‌. വിദ്യാഭ്യാസപരവും ആസൂത്രണപരവുമായ ഒട്ടേറെ സമിതികളിൽ അംഗമായിരുന്നു. അനേകം അന്താരാഷ്‌ട്ര സമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുത്തിട്ടുണ്ട്‌.

കൊച്ചി സർവകലാശാല എമിരറ്റസ്‌ പ്രൊഫസർഷിപ്പും കേരള മാനേജ്‌മെന്റ്‌ അസോസിയേഷൻ മാനേജ്‌മെന്റ്‌ ലീഡർഷിപ്പ്‌ അവാർഡും നല്‌കി ബഹുമാനിച്ചു. ഇതിനുപുറമെ ഇന്ത്യയിലും വിദേശത്തുനിന്നും നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌. ബനാറസ്‌ ഹിന്ദു സർവകലാശാല 1997-ൽ ഡോക്‌ടറേറ്റ്‌ നൽകി ആദരിച്ചു.

ഇപ്പോൾ ഏഷ്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡവലപ്‌മെന്റ്‌ ആൻഡ്‌ എന്റർപ്രനർഷിപ്പിന്റെ ഡയറക്‌ടർ ജനറൽ.

കൃതികൾഃഽ ഇന്ത്യൻ ഭരണഘടന, വിദേശത്തുനിന്നും കുറെ കത്തുകൾ, രാഷ്‌ട്രപതി പ്രതിക്കൂട്ടിൽ, മാനേജ്‌മെന്റിൽ തൊഴിലാളി പങ്കാളിത്തം, ഇന്ത്യയുടെ ഭരണഘടനാചരിത്രം, ഭാരതത്തിന്റെ ഭരണഘടന ഒരു ആമുഖപഠനം, ഉന്നതവിദ്യാഭ്യാസം പുനരുദ്ധരിക്കാൻ, റഷ്യയിലെ കാഴ്‌ചകളും അനുഭവങ്ങളും, വിദ്യാഭ്യാസപ്രശ്‌നങ്ങൾ ഇന്നലെ ഇന്ന്‌ നാളെ, വ്യവസായം അമേരിക്കയിൽ, ഇന്ത്യൻ രാഷ്‌ട്രീയത്തിലെ നൂതന പ്രവണതകൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited