Nov 17 22:25:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജസ്‌റ്റിസ്‌ വി.ആർ.കൃഷ്‌ണയ്യർ

ജസ്‌റ്റിസ്‌ വി.ആർ.കൃഷ്‌ണയ്യർ

വൈദ്യനാഥപുരം രാമയ്യർ കൃഷ്‌ണയ്യർ എന്ന വി.ആർ. കൃഷ്‌ണയ്യർ. 1915 നവംബർ 15ന്‌ പാലക്കാട്ട്‌ ജനിച്ചു. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽനിന്നു ബി.എയും മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽനിന്നും ബി.എൽ ഡിഗ്രിയും നേടി. 1938-ൽ മലബാറിലെയും കൂർഗ്ഗിലെയും കാനറയിലെയും കോടതികളിൽ പ്രാക്‌ടീസ്‌ തുടങ്ങി. മദ്രാസ്‌ ലെജിസ്ലേറ്റീവ്‌ അസംബ്ലിയിലേക്ക്‌ കൂത്തുപറമ്പിൽനിന്നും 1957-ൽ കേരളത്തിലെ നിയമസഭയിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസ്‌ മന്ത്രിസഭയിൽ ആഭ്യന്തരം, വൈദ്യുതി, നിയമം, ജയിൽ, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്‌തു. ജനകീയോന്മുഖമായ പല പരിഷ്‌കരണങ്ങളും നടപ്പിലാക്കി. 1960-ൽ കേരള ഹൈക്കോടതി ജഡ്‌ജിയായി ചുമതലയേറ്റു. 1970-ൽ ഇന്ത്യൻ ലോ കമ്മീഷൻ അംഗമായി. 1973-ൽ സുപ്രീംകോടി ജഡ്‌ജിയാകുകയും 1980 വരെ ആ സ്‌ഥാനത്ത്‌ തുടരുകയും ചെയ്‌തു. സാമൂഹ്യനീതിക്കും മനുഷ്യാവകാശ സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന അറുപതോളം സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിക്കുന്നു. പ്രമുഖ വിദേശ, ഇന്ത്യൻ യൂണിവേഴ്‌സിറ്റികളിലെ വിസിറ്റിംഗ്‌ പ്രൊഫസർ. നിയമ സംബന്ധിയായി അറുപതോളം പ്രഖ്യാത പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

വിലാസംഃ

‘സദ്‌ഗമയ’

എം.ജി റോഡ്‌, കൊച്ചി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited