Nov 21 05:44:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.പി.കെ.അബ്‌ദുറസാഖ്‌ സുല്ലമി.

ഡോ.പി.കെ.അബ്‌ദുറസാഖ്‌ സുല്ലമി.

1952ൽ അരീക്കോട്‌ പുത്തലം സൗത്ത്‌ ഗ്രാമത്തിൽ പി.കെ.മുഹമ്മദിന്റെയും എം.സി.ഫാത്തിമയുടെയും മകനായി ജനിച്ചു. അരീക്കോട്‌ പുത്തലം ജി.എൽ.പി.സ്‌ക്കൂളിലും, സുല്ലമുസ്സലാം ഓറിയന്റൽ ഹൈസ്‌ക്കൂൾ, സുല്ലമുസ്സലാം അറബിക്കോളേജ്‌ എന്നിവിടങ്ങളിൽ നിന്ന്‌ വിദ്യാഭ്യാസം നേടി. കൊഴക്കോട്ടൂർ എ.യു.പി.സ്‌ക്കൂൾ, പറവണ്ണ ഹൈസ്‌ക്കൂൾ, എടക്കനാട്‌ ജി.യു.പി.സ്‌ക്കൂൾ, മുങ്ങോത്ത്‌പറമ്പ്‌ ജി.യു.പി. സ്‌ക്കൂൾ എന്നിവിടങ്ങളിൽ അറബി അധ്യാപകനായി ജോലി ചെയ്‌തു. 1981-ൽ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ഒന്നാം റാങ്കോടെ എം.എ.(അറബിക്‌) ബിരുദം നേടി. അതേ വർഷംതന്നെ തിരൂരങ്ങാടി പി.എസ്‌.എം.ഒ. കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. രണ്ട്‌വർഷം ഖത്തർ ഗവൺമെന്റ്‌ സർവ്വീസ്‌ ട്രാൻസ്‌ലേറ്ററായിരുന്നു. 1992-ൽ ഖുർആൻ വ്യാഖ്യാനത്തിലെ നൂതന പ്രവണതകൾ എന്ന വിഷയത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ഡോക്‌ട്രെയ്‌റ്റ്‌ നേടി.

ഭാര്യഃ ടി.പി.സൈനബ. മക്കൾഃ സാജിദ്‌, ഹസനത്ത്‌, സഹ്‌ല, ജലീല, സജ്ജാദ്‌, നുബ്‌ല.

ഇപ്പോൾ തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കന്റി സ്‌ക്കൂളിന്‌ പിന്നിൽ തൗഹീദ്‌ മൻസിലിൽ താമസിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited