Nov 15 09:16:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അഹ്‌മദ്‌കുട്ടി ശിവപുരം

അഹ്‌മദ്‌കുട്ടി ശിവപുരം

കോഴിക്കോട്‌ ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ ശിവപുരം അംശംദേശത്ത്‌ 1947-ൽ ജനിച്ചു. പിതാവ്‌ കണ്ടിയോത്ത്‌ പക്കൃഹാജി. മാതാവ്‌ ഖദീജ. ഭാര്യ ബീവി. കുട്ടികൾ തൗഫീഖ്‌, ബസ്‌മലത്‌, മിന്നത്‌, ഹന്നാ. മൂന്ന്‌ സഹോദരൻമാരും മൂന്ന്‌ സഹോദരികളുമുണ്ട്‌. കോഴിക്കോട്‌ സർവ്വകലാശാലയിൽ നിന്ന്‌ 1971-ൽ ഇംഗ്ലീഷ്‌ ഭാഷയും സാഹിത്യവും ഐഛികവിഷയങ്ങളായെടുത്ത്‌ ബി.എം.യും 1973-ൽ അറബി ഭാഷയിലും സാഹിത്യത്തിലും ഒന്നാം ക്ലാസിൽ ഒന്നാം റാങ്കോടെ എം.എ.ബിരുദവും നേടി. ഫാറൂഖ്‌ കോളജിലാണ്‌ പഠിച്ചത്‌. 1975ൽ സർക്കാർ സർവ്വീസിൽ ജൂനിയർ ലക്‌ചററായി ജോലിയിൽ പ്രവേശിച്ചു. ഗവഃകോളേജ്‌ ചിറ്റൂർ, ഗവഃകോളജ്‌ കാസർഗോഡ്‌, ഗവഃആർട്‌സ്‌ ആന്റ്‌ സയൻസ്‌ കോളേജ്‌ കോഴിക്കോട്‌ എന്നിവിടങ്ങളിൽ ജോലി ചെയ്‌തു. ഇപ്പോൾ തലശ്ശേരി ഗവഃബ്രണ്ണൻ കോളേജിൽ അദ്ധ്യാപകനാണ്‌.

വിലാസംഃ

കണ്ടിയോത്ത്‌ (മൗണ്ട്‌ ഹുദാ)

കരിയാത്തൻ കാവ്‌ പി.ഒ.

ബാലുശ്ശേരി (വഴി)

കോഴിക്കോട്‌ - 673 612.

ഫോൺഃ 643827


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited