Sep 21 01:28:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി. തങ്കയ്യ.

വി. തങ്കയ്യ.

1926-ൽ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിൽ ജനനം. നാഗർകോവിലെ സ്‌കോട്ട്‌ കൃസ്‌ത്യൻ കോളേജ്‌, തേവര സേക്രഡ്‌ഹാർട്ട്‌ കോളേജ്‌ എന്നിവിടങ്ങളിൽനിന്ന്‌ ഉന്നത വിദ്യാഭ്യാസം നേടി. ക്വിറ്റ്‌ ഇന്ത്യാസമരത്തിലും തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനു വേണ്ടി നടന്ന പ്രക്ഷോഭത്തിലും പങ്കെടുത്തു. 1948-ൽ കമ്യൂണിസ്‌റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യയിൽ അംഗമായി. സി.പി.ഐ.യുടെ സംസ്‌ഥാന കൗൺസിൽ അംഗമായും, എക്‌സിക്യൂട്ടീവ്‌ മെമ്പറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഒമ്പത്‌ വർഷം സി.പി.ഐയുടെ തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു. ‘യോദ്ധാവ്‌’ മാസികയുടെ അസിസ്‌റ്റന്റ്‌ എഡിറ്ററായും ‘വിശ്വകേരളം’ സായാഹ്‌ന പത്രത്തിന്റെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്‌. മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലും എഴുതുന്നു. തെക്കു തെക്കൊരുദേശം, തെക്കൻ തിരുവിതാംകൂർ, വിപ്ലവത്തിന്റെ നാട്‌ എന്നിവയാണ്‌ പ്രധാന മലയാളകൃതികൾ. 1992-ൽ സി.പി.ഐ. അംഗത്വം ഉപേക്ഷിച്ചു. ഇപ്പോൾ ഫ്രീലാൻസ്‌ പത്രപ്രവർത്തകനായും, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും പ്രവർത്തിക്കുന്നു. ‘ആൾ ഇന്ത്യ പീസ്‌ ആന്റ്‌ സോളിഡാരിറ്റി ഓർഗനൈസേഷന്റെ’ കേരള സംസ്‌ഥാന ജനറൽ സെക്രട്ടറിയാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited