Nov 19 00:46:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.കെ.മാധവൻകുട്ടി

ഡോ.കെ.മാധവൻകുട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലായി റിട്ടയർ ചെയ്‌തതിനുശേഷം വൈദ്യവിദ്യാഭ്യാസത്തിനും ഭരണത്തിനും ഉളള സെന്ററിന്റെ ഡയറക്‌ടറായി പ്രവർത്തിക്കുകയാണ്‌. 34 കൊല്ലം മദിരാശിയിലെയും കേരളത്തിലെയും വിവിധ മെഡിക്കൽ കോളേജുകളിൽ അദ്ധ്യാപകനായിരുന്നിട്ടുണ്ട്‌. ഇംഗ്ലീഷിലും മലയാളത്തിലും നാൽപത്തിരണ്ടു ഗ്രന്ഥങ്ങളും എഴുന്നൂറിലധികം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുളള അദ്ദേഹത്തെ ഇന്ത്യൻ നാഷണൽ അക്കാദമി ഓഫ്‌ മെഡിക്കൽ സയൻസിലും, ഇന്ത്യൻ അസോസ്സിയേഷൻ ഓഫ്‌ ബയോമെഡിക്കൽ സയൻസിലും ഫെലോ ആയി തിരഞ്ഞെടുത്തിട്ടുണ്ട്‌. പ്രഗൽഭനായ മെഡിക്കൽ അദ്ധ്യാപകൻ എന്നതിനുളള ഡോ.ബി.സി.റോയ്‌ ദേശീയ അവാർഡ്‌ നൽകപ്പെട്ടിട്ടുണ്ട്‌. ‘ഹൃദ്രോഗം’ എന്ന ഗ്രന്ഥത്തിന്‌ 1997 ലെ ഏറ്റവും നല്ല പോപ്പുലർ സയൻസ്‌ പുസ്‌തകത്തിനുളള കേരള ഗവൺമെന്റ്‌ അവാർഡും 1998ലെ സയൻസ്‌ ജേർണലിസം അവാർഡും ലഭിച്ചിട്ടുണ്ട്‌. ഇപ്പോൾ കേരളത്തിലെ മോഡേൺ മെഡിക്കൽ കൗൺസിലിന്റെ പ്രസിഡണ്ടായും കോട്ടക്കൽ ആര്യവൈദ്യശാല പ്രസിദ്ധീകരിക്കുന്ന ‘ആര്യവൈദ്യൻ’ മാസികയുടെ ഓണറ്റി കൺസൾട്ടിങ്ങ്‌ എഡിറ്ററായും പ്രവർത്തിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited