Nov 15 18:05:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുനിൽ പരമേശ്വരൻ

സുനിൽ പരമേശ്വരൻ

1962-ഡിസംബർ 23-നു തിരുവനന്തപുരത്ത്‌ പൂജപ്പുരയിൽ ജനനം. അച്‌ഛൻ കെ. പരമേശ്വരൻ നായർ. അമ്മ കെ.സരസ്വതി അമ്മ. തിരവനന്തപുരം ഗവ. മോഡൽ ഹൈസ്‌കൂളിലും മഹാത്‌മാഗാന്ധി കോളെജിലുമായി വിദ്യാഭ്യാസം. ജില്ല-സംസ്‌ഥാനതല നാടകമത്സരങ്ങളിൽ നിന്നും രചയിതാവിനുളള നിരവധി സമ്മാനങ്ങൾ നേടി. കൊച്ചിൻ ഹരിശ്രീയുടെ അരുത്‌ ആരോടും പറയരുത്‌ ആണ്‌ ആദ്യത്തെ പ്രൊഫഷണൽ നാടകം. തുടർന്ന്‌ കോട്ടയം ഉജ്ജയിനി തിയേറ്റേഴ്‌സ്‌ അവതരിപ്പിച്ച ‘സബർമതിയിൽ നിന്നൊരതിഥി’, ‘ശ്രീനഗറിൽ ഒരു സായാഹ്‌നം’ തിരുവനന്തപുരം കേരള തിയറ്റേഴ്‌സിന്റെ ‘അശ്വമേധം നടത്തുന്ന രാജാക്കൻമാർ’, അനുബന്ധം, അഗ്രഹാരത്തിൽ മണിമുഴക്കം, വൈറ്റ്‌ ഹൗസ്‌, സ്വപ്‌നം പേജ്‌ നമ്പർ മുപ്പത്തിരണ്ട്‌, കൊല്ലം ചൈതന്യയുടെ അജയപർവ്വം തുടങ്ങിയവയാണ്‌ പ്രൊഫഷണൽ നാടകങ്ങൾ. കരയുന്ന കളിപ്പാട്ടങ്ങൾ, അറവുമാടുകളുടെ ഗ്രാമം, വെറുതെ ചിരിക്കുന്ന പാവ എന്നീ റേഡിയോ നാടകങ്ങൾ, നിഴലിനെ സ്‌നേഹിച്ച പെൺകുട്ടി, കടലാസു ബിരുദങ്ങൾ, ആലിലകൊണ്ടൊരാൾരൂപം, ഒരു ഭരതസ്വപ്‌നം, ഒരു ഓണരാത്രിയുടെ ഓർമ്മക്ക്‌ തുടങ്ങിയ ടെലിവിഷൻ തിരക്കഥകൾ ദൂരദർശനിലും ഏഷ്യാനെറ്റിലുമായി സംപ്രേക്ഷണം ചെയ്‌തു. കന്നടയിലും തെലുങ്കിലും സൂപ്പർഹിറ്റായ ദുർഗ്ഗാശക്‌തി എന്ന സിനിമയ്‌ക്ക്‌ കഥയും തിരക്കഥയും സംഭാഷണവും എഴുതി. ചിത്തിരിപ്പാവ എന്ന ടെലിസീരിയലിന്റെയും, തെലുങ്ക്‌, കന്നട, ഹിന്ദി, തമിഴ്‌ എന്നീ നാലു ഭാഷകളിൽ നിർമ്മിക്കുന്ന നീലാംബരി എന്ന ഹൊറർ ചലച്ചിത്രത്തിന്റെയും രചനയിലാണിപ്പോൾ. ദൂരദർശനിലും സ്വകാര്യ ചാനലുകളിലും പരിപാടികൾ സ്‌പോൺസർ ചെയ്യുന്ന ഗ്രീൻ ടി.വിയുടെ സീനിയർ ബിസിനസ്സ്‌ എക്‌സിക്യൂട്ടീവ്‌.

ഭാര്യഃ പി.രമാദേവി. മകൻഃ അഖിൽദേവ്‌.

വിലാസംഃ

ഗീതാജ്‌ഞ്ഞലി

പൂജപ്പുര പി.ഒ.

തിരുവനന്തപുരം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited