Nov 15 14:10:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.എം.കുട്ടി

വി.എം.കുട്ടി

വി.എം.കുട്ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വടക്കുങ്ങര മുഹമ്മദുകുട്ടി കൊണ്ടോട്ടിക്കു സമീപം പുളിക്കൽ എന്ന സ്ഥലത്ത്‌ 1935-ൽ ജനിച്ചു. പിതാവ്‌ഃ ഉണ്ണീൻമുസ്‌ല്യാർ. മാതാവ്‌ഃ ഇത്താച്ചുക്കുട്ടി. എസ്‌.എസ്‌.എൽ.സിയും ടി.ടി.സിയും കഴിഞ്ഞ്‌ 1957-ൽ കൊളത്തൂർ എ.എം.എൽ.പി.സ്‌കൂളിൽ ഹെഡ്‌മാസ്‌റ്ററായി ചേർന്നു. 1985-ൽ പിരിഞ്ഞു. കുട്ടിക്കാലം മുതൽക്കുതന്നെ ചിത്രരചന, സാഹിത്യരചന, അഭിനയം, ഗാനാലാപനം എന്നിവയിൽ തല്‌പരനായിരുന്നു. യൗവ്വനാരംഭത്തോടെ മാപ്പിളപ്പാട്ടുഗായകൻ എന്ന നിലയിൽ പ്രശസ്‌തനായി. 1957 മുതല സ്വന്തമായി ഗായകസംഘമുണ്ട്‌. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗൾഫ്‌ രാജ്യങ്ങളിലും പലതവണ ഗാനമേളകൾ അവതരിപ്പിക്കുകയുണ്ടായി. ഗ്രാമഫോൺ റിക്കാർഡുകൾ, കാസറ്റുകൾ, സിനിമ, ടി.വി. തുടങ്ങിയവയ്‌ക്കുവേണ്ടി ധാരാളം പാടിയിട്ടുണ്ട്‌. കേരള സംഗീത നാടക അക്കാദമി, ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാപ്പിളപ്പാട്ട്‌ സ്‌റ്റഡീസ്‌ എന്നിവയുടെ പുരസ്‌കാരങ്ങൾക്കർഹനായി.

മേൽവിലാസംഃ

ദാറുസ്സലാം

പുളിക്കൽ,

മലപ്പുറം ജില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited