Sep 23 02:10:05 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഒ.കെ. ജോണി

ഒ.കെ. ജോണി

പത്രപ്രവർത്തകൻ, ചലച്ചിത്രനിരൂപകൻ, ഡോക്യൂമെന്റി സംവിധായകൻ. ചില മലയാളപത്രങ്ങളുടെ ലേഖകനായും ബാംഗ്ലൂരിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന മലയാളത്തിലെ ആദ്യത്തെ കാർഷിക-പരിസ്ഥിതി മാസികയുടെ എഡിറ്ററായും ജോലിചെയ്‌തു. ആദ്യചിത്രമായ ‘ദ ട്രാപ്‌ഡ്‌’ ഏറ്റവും മികച്ച നരവംശശാസ്‌ത്രചിത്രത്തിനുളള രാഷ്‌ട്രപതിയുടെ ബഹുമതിക്കർഹമായി. രണ്ടാമത്തെ ചിത്രം ‘സൈലന്റ്‌ സ്‌ക്രീംസ്‌ഃ എ വില്ലേജ്‌ ക്രോണിക്കിൾ’ സാമൂഹികപ്രശ്‌നങ്ങൾ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച ചിത്രത്തിനുളള 1997-ലെ രാഷ്‌ട്രപതിയുടെ അവാർഡും, മികച്ച ഡോക്യുമെന്റി സിനിമയ്‌ക്കുളള കേരള സംസ്‌ഥാനഅവാർഡും നേടി. ദൂരദർശന്റെ ദേശീയ ശൃംഖലയ്‌ക്കുവേണ്ടി ‘പോർട്രേറ്റ്‌ ഓഫ്‌ സി.കെ.ജാനു’ എന്നൊരു ജീവചരിത്ര ഡോക്യുമെന്റിയും, കൈരളി ടിവിയ്‌ക്കുവേണ്ടി ‘അയൽക്കാഴ്‌ചകൾ’ എന്നൊരു ട്രാവൽ ഡോക്യുമെന്ററി പരമ്പരയും സംവിധാനം ചെയ്‌തു. കേരളസംസ്‌ഥാന ചലച്ചിത്ര അവാർഡു കമ്മിറ്റിയിലും ദേശീയ ചലച്ചിത്ര അവാർഡുനിർണയ ജൂറിയിലും അംഗമായിരുന്നു. ‘സൈലന്റ്‌’ സ്‌ക്രീംസ്‌‘ എന്ന ഡോക്യുമെന്ററിയെ അവലംബിച്ചുളള ഒരു പുസ്‌തകമാണ്‌ പുതിയ രചന.

വിലാസംഃ

സുൽത്താൻബത്തേരി 673592.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited