Nov 19 20:45:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അബു ഇരിങ്ങാട്ടിരി

 

By the same author


അബു ഇരിങ്ങാട്ടിരി

മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്‌ പഞ്ചായത്തിലെ ഇരിങ്ങാട്ടിരിയിൽ 1962 ഏപ്രിൽ 10ന്‌ ജനനം. പിതാവ്‌ഃ കെ.കെ.മുഹമ്മത്‌ ഹാജി. മാതാവ്‌ഃ വി.കെ.ഫാത്തിമ ഹജ്ജുമ്മ. ഇരിങ്ങാട്ടിരി എ.എം.എൽ.പി.സ്‌കൂൾ, മേലാറ്റൂർ ഗവൺമെന്റ്‌ ഹൈസ്‌കൂൾ, മണ്ണാർക്കാട്‌ എം.ഇ.എസ്‌. കല്ലടി കോളേജ്‌, കേരള പ്രസ്സ്‌ അക്കാദമി കൊച്ചി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വാണിജ്യശാസ്‌ത്രത്തിൽ ബിരുദവും ജേർണലിസം ആന്റ്‌ മാസ്സ്‌ കമ്മ്യൂണിക്കേഷനിൽ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമയും നേടി. ഇപ്പോൾ നബാത്തി അജ്‌വാ ആർ.എം.ടി.ഐയിൽ എക്കൗണ്ടന്റായി ജോലി ചെയ്യുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യകഥ ‘ചന്ദ്രിക’യിൽ പ്രസിദ്ധീകരിച്ചു. ‘സുഗന്ധപ്പുകയും സ്വർണ്ണത്തേരും’ എന്ന പുസ്‌തകം 1997ലെ ‘വോയ്‌സ്‌ ഓഫ്‌ ഇന്ത്യ’ അവാർഡ്‌ നേടി. കൃതികൾഃ സൂര്യൻ ഒരു ചാൺ അകലെ, അവയവങ്ങൾ, സുഗന്ധപ്പുകയും സ്വർണ്ണത്തേരും.

ഭാര്യഃ റഹ്‌മ. മകൻഃ അജ്‌മൽറിക്കാബ്‌.

വിലാസംഃ

കാവിൻക്കുത്ത്‌വീട്‌

കരുവാരക്കുണ്ട്‌

മലപ്പുറം ജില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited