Nov 14 10:31:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കണിയാപുരം സൈനുദ്ദീൻ

കണിയാപുരം സൈനുദ്ദീൻ

എഴുത്തുകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ ഗൾഫ്‌ മലയാളികൾക്കിടയിൽ സുപരിചിതൻ. തിരുവനന്തപുരത്തിനടുത്തുളള കണിയാപുരത്ത്‌ 1947ൽ ജനിച്ചു. പിതാവ്‌ സുൽത്താൻപിളളയും മാതാവ്‌ ഖദീജാ ഉമ്മാളും. കണിയാപുരം ഗവൺമെന്റ്‌ യു.പി.എസ്‌., മുസ്ലീം ഹൈസ്‌കൂൾ, തുമ്പ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മദ്രാസിലെ റീജിയണൽ സ്‌കൂൾ ഓഫ്‌ പ്രിന്റിംഗിൽനിന്ന്‌ അച്ചടിയിൽ ഡിപ്ലോമ നേടിയിട്ടുണ്ട്‌. ചെറുപ്പം മുതൽക്കുതന്നെ കലാസാഹിത്യ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ തല്‌പരനായിരുന്നു. യു.എ.ഇ.യെ കുറിച്ചെഴുതിയ ആദ്യ കൃതിയായ ‘യു.എ.ഇ.ഗൾഫിന്റെ മുത്ത്‌’ ഏറെ ശ്രദ്ധിക്കപ്പെട്ടു. ശബ്‌ദം, ദീർഘം, യുഗസന്ധി, സ്വപ്‌നങ്ങൾകൊണ്ടൊരു കൊട്ടാരം, പ്രതിഭാ സംഗം എന്നിവയാണ്‌ പ്രസിദ്ധീകൃതമായ മറ്റ്‌ കൃതികൾ. ഇപ്പോൾ ‘സി.പി.ശ്രീധരൻ സ്‌മാരക സമിതി’യുടെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നു.

പെരുമാതുറ സ്വദേശിനി റസിയാ ബീഗമാണ്‌ ഭാര്യ. ഷാഹിന, ഷമീം, ഷബ്‌ന എന്നിവരാണ്‌ മക്കൾ.

വിലാസംഃ

കണിയാപുരം സൈനാദ്ദീൻ,

ഷാഹിനാലയം

കണിയാപുരം

തിരുവനന്തപുരം.

പി.ബി.നമ്പർഃ 862, അബുദാബി, യു.എ.ഇ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited