Nov 17 16:57:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗിരീഷ്‌ കർണാട്‌

 

By the same author


ഗിരീഷ്‌ കർണാട്‌

നാടകകൃത്ത്‌, നടൻ, സംവിധായകൻ, ചലച്ചിത്രകാരൻ.

1938-ൽ മഹാരാഷ്‌ട്രയിലെ മഥേരനിൽ ജനിച്ചു. ഓക്‌സ്‌ഫെഡ്‌ യൂനിവേഴ്‌സിറ്റിയിലെ റോഡ്‌സ്‌ സ്‌കോളർ. ഓക്‌സ്‌ഫെഡ്‌ ‘യൂനിയൻ’ സൊസൈറ്റി പ്രസിഡന്റ്‌, മദിരാശിയിലെ ഓക്‌സ്‌ഫെഡ്‌ യൂനിവേഴ്‌സിറ്റി പ്രസ്സിന്റെ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചു. നാടകരംഗത്തെ ക്രിയാത്‌മകമായ പ്രവർത്തനങ്ങൾക്ക്‌ ഹോമിഭാഭ ഫെല്ലോഷിപ്പ്‌ നേടി. കർണാടക സ്‌റ്റേറ്റ്‌ നാടക അക്കാദമി, കേന്ദ്ര സംഗീത നാടക അക്കാദമി എന്നിവയുടെ അധ്യക്ഷസ്‌ഥാനം വഹിച്ചു. പൂണെയിലെ ഫിലിം ആൻഡ്‌ ടെലിവിഷൻ ഇൻസ്‌ടിറ്റ്യൂട്ടിന്റെ ആദ്യത്തെ ഡയറക്‌ടർ. തിരക്കതാകൃത്തും നടനുമായി ചലച്ചിത്രരംഗത്ത്‌ പ്രവേശിച്ചു (സംസ്‌കാര). ‘വംശവൃക്ഷ’, ‘ഉത്സവ്‌’, ‘കാട്‌’, ഓണ്ടനൊണ്ടു കാലഡല്ലി‘ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങൾ സംവിധാനം ചെയ്‌തു. യയാതി, തുഗ്ലക്‌, ഹയവദന എന്നിവയാണ്‌ പ്രശസ്‌ത നാടകങ്ങൾ. ജ്‌ഞ്ഞാനപീഠ പുരസ്‌കാരം (1998) ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited