Nov 19 04:26:19 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.പി.രാജശേഖരൻ

 

By the same author


സി.പി.രാജശേഖരൻ

വൃദ്ധസദനം എന്ന സങ്കല്പവും വൃദ്ധൻമാരുടെ വേദനകളും പതിനേഴ്‌ വർഷം മുമ്പ്‌ മലയാളസാഹിത്യത്തിൽ ആദ്യമായി അവതരിപ്പിച്ച്‌, ആദ്യകൃതിക്ക്‌തന്നെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മൂന്ന്‌ വയസ്സൻമാർ എന്ന പ്രസിദ്ധ നാടകത്തിന്റെ രചയിതാവ്‌. ഇതിനകം രണ്ട്‌ ഡസനിലേറെ നാടകങ്ങളും ബാലസാഹിത്യ കൃതികളും നിരൂപണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മദ്രാസ്‌ യൂണിവേഴ്‌സിറ്റി, മഹാത്‌മാഗാന്ധി യൂണിവേഴ്‌സിറ്റി, സി.ബി.എസ്‌.ഇ. എഃ​‍ി പാഠ്യപദ്ധതികളിൽ സി.പിയുടെ കൃതികൾ എസ്‌.എസ്‌.എൽ.സി., പി.ഡിസി., ഡിഗ്രി തലത്തിൽ പാഠപുസ്‌തകങ്ങളായി പഠിപ്പിച്ചിട്ടുണ്ട്‌. നാടകസംബന്ധമായ ചർച്ചകൾക്കും ഡെമോൺസ്‌ട്രേഷൻ ക്ലാസ്സുകൾക്കുമായി ജർമ്മനി, ഫ്രാൻസ്‌, ക്യാനഡ, അമേരിക്ക എന്നീ രാജ്യങ്ങൾ സന്ദർശിച്ച്‌ വിവിധ യൂണിവേഴ്‌സിറ്റികളിൽ ക്ലാസ്സുകൾ നടത്തിയിട്ടുണ്ട്‌. സംസ്‌കൃതത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസത്തിൽ അഡീഷണൽ ബിരുദവുമുളള സി.പി. വടക്കൻ പറവൂരിൽ ജനിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ്‌, കേരള സംഗീത നാടക അക്കാദമി അവാർഡ്‌, ദൂർദർശൻ അവാർഡ്‌, വിവിധ രചനകൾക്കുളള ആകാശവാണി ദേശീയ അവാർഡുകൾ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌.

ഭാര്യഃ ശൈലജാ നായർ. മക്കൾഃ രാജ്‌കീർത്തി, ദിവ്യകീർത്തി.

വിലാസംഃ

സി.പി. രാജശേഖരൻ

1&3 ബ്ലോക്ക്‌ 1

ന്യൂ മിന്റോറോഡ്‌ ഹോസ്‌റ്റൽ

ന്യൂ ഡൽഹി 110 001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited