Nov 16 22:22:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.ബാലചന്ദ്രൻ

പി.ബാലചന്ദ്രൻ

1951-ൽ കൊല്ലം ജില്ലയിലെ ശാസ്‌​‍്‌താംകോട്ടയിൽ ജനിച്ചു. അച്‌ഛൻഃ പത്‌മനാഭപിളള. അമ്മഃ സരസ്വതീഭായി. മലയാളത്തിൽ എം.എയും ബി.എഡും ഡിഗ്രികളെടുത്തു. കലിക്കട്ട്‌ യൂനിവേഴ്‌സിറ്റിയുടെ കീഴിലുളള തൃശൂർ സ്‌കൂൾ ഒഫ്‌ ഡ്രാമയിൽനിന്ന്‌ സംവിധാനം ഐച്‌ഛികമായി ബി.ടി.എ. പാസ്സായി. 1972-ൽ മാതൃഭൂമി വിഷുപ്പതിപ്പ്‌ നടത്തിയ കോളജ്‌തലമത്സരത്തിൽ ‘താമസി’ എന്ന നാടകത്തിന്‌ ഒന്നാം സ്‌ഥാനം ലഭിച്ചു. സ്‌കൂൾ ഒഫ്‌ ഡ്രാമയിൽ കുറച്ചുകാലം അദ്ധ്യാപകനായിരുന്നു. സംവിധായകൻ, നടൻ എന്നീ നിലകളിൽ സ്‌കൂൾ ഒഫ്‌ ഡ്രാമയുടെ റെപ്പർട്ടറി തീയറ്ററായ കൾട്ടിൽ പ്രവർത്തിച്ചു. 1989 മുതൽ മഹാത്‌മാഗാന്ധി യൂനിവേഴ്‌സിറ്റി സ്‌കൂൾ ഒഫ്‌ ലെറ്റേഴ്‌സിൽ അദ്ധ്യാപകൻ. പാവം ഉസ്‌മാൻ എന്ന നാടക സമാഹാരത്തിന്‌ട കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം (1989) ലഭിച്ചു. മകുടി എന്ന പേരിൽ ഏകാങ്കനാടകങ്ങളുടെ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അങ്കിൾബൺ, ഉളളടക്കം, പവിത്രം, തച്ചോളി വർഗ്ഗീസ്‌ ചേകവർ, അഗ്‌നിദേവൻ, മാനസം, പുനരധിവാസം എന്നീ ചലച്ചിത്രങ്ങൾക്ക്‌ തിരക്കഥയും സംഭാഷണവും രചിച്ചു. അഗ്‌നിദേവൻ, ജലമർമരം, പുനരധിവാസം എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. 1999-ലെ കേരള സർക്കാരിന്റെ ചലച്ചിത്ര അവാർഡ്‌ ‘പുനരധിവാസം’ എന്ന ചിത്രത്തിന്റെ കഥയ്‌ക്കു ലഭിച്ചു.

ഭാര്യഃ ശ്രീലത. മക്കൾഃ ശ്രീകാന്ത്‌ ചന്ദ്രൻ, പാർവതീ ചന്ദ്രൻ

വിലാസംഃ

പവിത്രം

തെക്കേനട പി.ഒ.

വൈക്കം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited