Sep 24 10:45:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.എൻ.പരമേശ്വരൻ

സി.എൻ.പരമേശ്വരൻ

ജനനംഃ 1938-ൽ തൃശ്ശൂരിൽ നിന്ന്‌ ഏഴ്‌ കിലോമീറ്റർ കിഴക്കുളള നടത്തറ ഗ്രാമത്തിൽ. അന്നത്തെ മുറയനുസരിച്ചുളള വേദാദ്ധ്യായനത്തിന്നുശേഷം കുട്ടനെല്ലൂർ ഹൈസ്‌കൂളിൽ പത്താം ക്ലാസും തൃശ്ശൂരിലെ സെന്റ്‌ തോമസ്‌ കോളേജിൽ ഇന്റർമീഡിയറ്റും പൂർത്തിയാക്കി. പാലക്കാട്ട്‌ വിക്‌ടോറിയാകോളേജിൽ നിന്ന്‌ 1958ൽ രസതന്ത്രത്തിൽ ബിരുദമെടുത്തു. ബോംബെയിലെ ഒരു ഫാക്‌ടറിയിൽ കെമിസ്‌റ്റായി ജോലിനോക്കവെ, 1961 ൽ മോസ്‌കോവിലേക്കു പോയി. പാത്രിസ്‌ ലുമുംബ സർവകലാശാലയിൽ മെഡിസിൻ പഠിക്കാൻ. 1968-ൽ എം.ഡി.യെടുത്ത്‌ കേരളത്തിലേക്കു തിരിച്ചുവന്നു. 1971-ൽ തിരുവനന്തപുരം മെഡിക്കൽകോളേജിൽനിന്ന്‌ ജനറൽ സർജറിയിൽ എം.എസ്‌.ബിരുദമെടുത്തു. ആരോഗ്യവകുപ്പിൽ അസിസ്‌റ്റന്റ്‌ സർജനായി ജോലിയിൽ പ്രവേശിച്ചു. 1975 മുതൽ 78 വരെ ലിബിയയിൽ സർജനായി ജോലിനോക്കി. ഇപ്പോൾ തൃശ്ശൂരിലെ അശ്വിനി ആശുപത്രിയവിലെ സർജനും സൂപ്രണ്ടും മാനേജിംഗ്‌ ഡയറക്‌ടറുമായി ജോലി നോക്കുന്നു.

ഭാര്യഃ ഡോ. കെ.എം. സുലോചന. അശ്വിനി ആസ്‌പത്രിയിൽ ജോലി ചെയ്യുന്നു.

മക്കൾഃ സുനിൽ, സുമ.

കേരള ശാസ്‌ത്രസാഹിത്യപരിഷത്തിലെ സജീവപ്രവർത്തകനായിരിക്കെ അതിനുവേണ്ടി പല പോപ്പുലർ സയൻസ്‌ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌.

കൃതികൾഃ ശാസ്‌ത്രം ചരിത്രത്തിൽ, ആസ്‌പത്രി മുക്ക്‌, ഗർഭാശയത്തിൽ, വളർച്ചയും വികാസവും, ജരണവും മരണവും, മനുഷ്യശരീരം, മസ്‌തിഷ്‌കവും മനസ്സും, മനുഷ്യശരീരം മഹാത്‌ഭുതം, പിറന്നാൾ സമ്മാനം (നോവൽ).

വിലാസംഃ

നീലാംബരി

വസന്തനഗർ

പാട്ടുരായ്‌ക്കൻ,

തൃശൂർ - 680 001.

ഫോൺഃ 334238


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited