Sep 22 11:09:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.സതീശ്‌ ചന്ദ്രൻ

ഡോ.സതീശ്‌ ചന്ദ്രൻ

1942 മേയ്‌ 2ന്‌ തിരുവനന്തപുരത്തിനടുത്ത്‌ പളളിച്ചലിൽ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന്‌ കെമിസ്‌ട്രിയിൽ ബി.എസ്സ്‌.സിയും മെഡിക്കൽ കോളേജിൽ നിന്ന്‌ എം.ബി.ബി.എസ്സും ഡിഗ്രികളെടുത്തു. അഞ്ചു വർഷക്കാലം മിക്കവാറും എല്ലാ വൈദ്യശാസ്‌ത്രശാഖകളിലും സേവനം അനുഷ്‌ടിച്ചശേഷം ഇംഗ്ലണ്ടിലേക്ക്‌ പോയി. റോയൽ കോളേജ്‌ ഓഫ്‌ ഫിസിഷ്യൻസ്‌ (ഇംഗ്ലണ്ട്‌), റോയൽ കോളേജ്‌ ഓഫ്‌ സർജൻസ്‌ (ലണ്ടൻ) എന്നിവിടങ്ങളിൽ നിന്നും നേത്രരോഗ ചികിത്സയിൽ ഡിപ്ലോമ നേടി. ഇപ്പോൾ കൊല്ലം കടപ്പാക്കടയിൽ സതീശ്‌ചന്ദ്രൻസ്‌ ഐ ക്ലിനിക്ക്‌ നടത്തുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ആയിരക്കണക്കിന്‌ വൈദ്യശാസ്‌ത്ര ലേഖനങ്ങൾ എഴുതിയിട്ടുണ്ട്‌. അത്‌ ഇപ്പോഴും തുടരുന്നു. 18 പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഭാര്യഃ രാധ. കുട്ടികൾഃ സുനിൽ, സുശീൽ.

മേൽവിലാസംഃ

അനുരാധ

കിളികൊല്ലൂർ

കൊല്ലം 691 004


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited