Sep 20 03:38:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രവീന്ദ്രൻ

രവീന്ദ്രൻ

1946 ആഗസ്‌റ്റിൽ കോഴിക്കോട്ട്‌ ജനിച്ചു. അച്‌ഛൻഃ കൃഷ്‌ണൻ. അമ്മഃ ലക്ഷ്‌മി. രണ്ടുപേരും ഇപ്പോഴില്ല.

കോഴിക്കോട്ടും ബോംബെയിലുമായി വിദ്യാഭ്യാസം. ചിന്ത, കലാകൗമുദി വാരികകളിൽ ഏതാനും വർഷങ്ങൾ പ്രവർത്തിച്ചു. ഇന്ത്യൻ ആദിവാസിമേഖലകളിലും ഗ്രാമങ്ങളിലും വിദേശങ്ങളിലും വ്യാപകമായി സഞ്ചരിച്ചു. അകലങ്ങളിലെ മനുഷ്യർ, ദിഗാരുവിലെ ആനകൾ, സ്വിസ്സ്‌ സ്‌കെച്ചുകൾ, അന്റോണിയോ ഗ്രാംഷി, സിനിമയുടെ രാഷ്‌ട്രീയം, കലാവിമർശം-മാർക്‌സിസ്‌റ്റ്‌ മാനദണ്ഡം (എഡിറ്റർ) എന്നിവ പ്രസിദ്ധീകരിച്ച പ്രധാനകൃതികൾ. ഹരിജൻ(തെലുഗു), ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ, ഒരേ തൂവൽപക്ഷികൾ എന്നീ കഥാചലച്ചിത്രങ്ങളും ഒട്ടേറെ ഡോക്യുമെന്ററി ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്‌തു. ഏഷ്യാനെറ്റ്‌ ടെലിവിഷൻ ചാനലിന്‌ വേണ്ടി ‘എന്റെ കേരളം’ എന്ന ശീർഷകത്തിൽ ഒരു യാത്രാവിവരണ ദീർഘപരമ്പര നിർമ്മിച്ചവതരിപ്പിച്ചു. ‘ഒരേ തൂവൽപക്ഷികൾ’ക്ക്‌ ഏറ്റവും മികച്ച ചിത്രത്തിനുളളതടക്കം മൂന്നു സംസ്‌ഥാന അവാർഡുകൾ ലഭിച്ചു.

ജി. അരവിന്ദന്റെ ജീവിതത്തെയും രചനകളെയും പരാമർശിച്ച്‌ രചിച്ച ‘മൗനം സൗമനസ്യം’ എന്ന ലഘുചിത്രത്തിനു രാഷ്‌ട്രപതിയുടെ പുരസ്‌കാരം ലഭിച്ചു. കലാസാംസ്‌കാരിക വിഷയങ്ങളെക്കുറിച്ച്‌ ആനുകാലികങ്ങളിൽ എഴുതുകയും ടെലിവിഷൻ ചാനലുകൾക്ക്‌ പരിപാടികൾ രചിക്കുകയും ചെയ്യുന്നു.

ഭാര്യഃ എൻ. ചന്ദ്രിക. മകൻഃ തഥാഗതൻ

വിലാസംഃ

കപിലവസ്‌തു

4-97-ഇ, പോട്ടോർ

തിരൂർ, മുളങ്കുന്നത്ത്‌കാവ്‌

തൃശൂർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited