Nov 21 17:05:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പരുമല തിരുമേനി

 


പരുമല തിരുമേനി

പരുമല തിരുമേനി എന്നറിയപ്പെടുന്ന ഗീവറുഗീസ്‌ മാർ ഗ്രിഗോറിയോസ്‌ 1848 ജൂൺ 15-നു കൊച്ചു മത്തായിയുടെയും മറിയയുടെയും പുത്രനായി മുളന്തുരുത്തിയിൽ ജനിച്ചു. പത്താം വയസ്സിൽ സന്യാസജീവിതത്തിൽ പ്രവേശിച്ചു. 1876-ൽ 29-​‍ാം വയസ്സിൽ മെത്രാനായി. തുടർന്ന്‌ ഓർത്തഡോക്‌സ്‌ സഭയുടെ നിരണം ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി പരുമലയിൽ താമസിച്ചു. വിശുദ്ധജീവിതംകൊണ്ട്‌ അനേകരെ ആകർഷിച്ചു. സുനിയാനി പണ്ഡിതനും പ്രഭാഷകനും ആയിരുന്നു. 1902 നവംബർ രണ്ടിനു കാലംചെയ്‌തു. ഭാരതസഭയിലെ ആദ്യത്തെ പ്രഖ്യാപിത പരിശുദ്ധനാണ്‌. കൃതികൾഃ ഊർശ്ലേം യാത്രാവിവരണം, പവിത്രരചനകൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited