|
|
എസ്.കെ.ജോർജ്ജ്
എസ്.കെ.ജോർജ്ജ്
കേരളത്തിലെ (കോട്ടയം) സുനിയാനി ക്രിസ്ത്യാനി വിഭാഗത്തിൽപ്പെടുന്ന എസ്.കെ.ജോർജ്ജ്, ക്രിസ്തുവർഷാരംഭംമുതൽക്കുളള ക്രിസ്തീയ പാരമ്പര്യത്തിന്റെ പശ്ചാത്തലമുളളയാളാണ്. ദൈവശാസ്ത്രത്തിൽ പൂർണ്ണമായ പഠനവും നടത്തി. പീഠനാനുഭവത്തിലൂടെ ക്രിസ്തുമതം നേരിട്ട പ്രതിസന്ധികളും ഇന്ത്യാ ചരിത്രത്തിലെ ഈ നിർണ്ണായക ഘട്ടങ്ങളിൽ തനിക്കുതന്നെ നേരിടേണ്ടി വന്ന യാതനകളും ഏകാകിതയും തെറ്റിദ്ധാരണകളും, സ്വവിശ്വാസത്തിൽ ഉറച്ചു നിന്നതിന്റെ പ്രയാസങ്ങളും അദ്ദേഹത്തിനറിയാം. ഇന്ത്യയിലെ ക്രിസ്തുമതത്തെപ്പറ്റി സംസാരിക്കാൻ അദ്ദേഹത്തെ ഇത് അർഹനാക്കുന്നു. നാട്ടിൽ ഉണ്ടായ വൈദേശികക്കോയ്മയുമായി ഒത്തുതീർപ്പു നടത്തി അവരുടെ സഹായത്തോടെ ഉന്നതസ്ഥാനങ്ങളിലെത്തിയ പളളിക്കാരെയും മിഷനറിമാരെയും മറ്റ് ക്രിസ്തീയ മേലധ്യക്ഷൻമാരെയും അപേക്ഷിച്ച് വിശ്വാസ്യതയുണ്ടാവുന്നത് അദ്ദേഹത്തിന്റെ വാക്കിനാണ്. പിന്നീട് ശാന്തിനികേതനിൽ അദ്ദേഹം തന്റെ ഗൃഹം കണ്ടെത്തി, ഇന്ത്യൻ സംസ്കാരത്തിന്റെ വലിയൊരു കേന്ദ്രത്തിൽ. അവിടെ ദീനബന്ധുഭവനത്തിന്റെ അധ്യക്ഷനായി ജോലി ചെയ്തു. അദ്ദേഹത്തിന്റെ മറ്റു ഗ്രന്ഥങ്ങൾ ജി.എ.നടേശന്റെ വേൾഡ് ടീച്ചർ പരമ്പരയിലെ യേശുക്രിസ്സു, ഗാന്ധിജിയുടെ 75-ാം ജന്മദിന ഉപഹാരഗ്രന്ഥത്തിലെ ‘ഗാന്ധിജിയുംപളളിയും’ എന്ന അധ്യായം, എന്നിവയാണ്.
|
|
|