Nov 21 23:15:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.എൻ. ഗോപകുമാർ

ടി.എൻ. ഗോപകുമാർ

1957-ൽ ശുചീന്ദ്രത്തു ജനിച്ചു. തങ്കമ്മയും നീലകണ്‌ഠശർമ്മയുമാണ്‌ മാതാപിതാക്കൾ. ശുചീന്ദ്രത്തെയും നാഗർകോവിലിലെയും വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽനിന്ന്‌ ആംഗലസാഹിത്യത്തിൽ എം.എ.ബിരുദം. മധുര സർവകലാശാലയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തരബിരുദം. മാതൃഭൂമി, ന്യൂസ്‌ ടൈംസ്‌, ടൈംസ്‌ ഒഫ്‌ ഇന്ത്യ എന്നീ സ്‌ഥാപനങ്ങളിൽ മദിരാശിയിലും തിരുവനന്തപുരത്തും ദൽഹിയിലുമായി മാധ്യമ പ്രവർത്തനം. എഫ്‌.സി.സി.ജെ. ടോക്കിയോ ഏഷ്യൻ അവാർഡുൾപ്പെടെ പുരസ്‌കാരങ്ങൾ. ശുചീന്ദ്രം രേഖകൾ എന്ന കൃതിക്ക്‌ സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. സംസ്‌ഥാന അവാർഡു നേടിയ ‘കണ്ണാടി’ എന്ന ടെലിവിഷൻ പരിപാടിയുടെ സംവിധായകൻ. സംസ്‌ഥാന അവാർഡു നേടിയ ‘വേരുകൾ’ ടി.വി. പരമ്പരയുടെയും സംവിധായകനായിരുന്നു. ഏഷ്യാനെറ്റിന്റെ കൺസൾട്ടിങ്ങ്‌ എഡിറ്ററാണിപ്പോൾ. ദിശി, പയണം എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

ഭാര്യഃ ഹൈദർ. മക്കൾഃ ഗായത്രി, കാവേരി.

വിലാസംഃ

നമ്പർ 1

അനിത പാർക്ക്‌ അപ്പാർട്ട്‌മെന്റ്‌സ്‌

നർമ്മദ ബിൽഡിങ്ങ്‌

നാലുമുക്ക്‌ ജങ്ങ്‌ഷൻ

പേട്ട

തിരുവനന്തപുരം-695 024.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited