Jun 20 00:31:09 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജി. ശങ്കരക്കുറുപ്പ്‌

ജി. ശങ്കരക്കുറുപ്പ്‌

1901 ജൂണ 3 ന്‌ കാലടിക്കടുത്തുളള നായത്തോട്‌ ഗ്രാമത്തിൽ ജനിച്ചു. അമ്മ ഃ വടക്കിനി ലക്ഷ്‌മിക്കുട്ടിയമ്മ. അച്‌ഛൻ ഃ നെല്ലിക്കാപ്പളളി ശങ്കരവാര്യർ. പ്രഥമഗുരു ഃ പ്രസിദ്ധ ജ്യൗതിഷികനും സംസ്‌കൃത പണ്ഡിതനുമായിരുന്ന മാതുലൻ ഗോവിന്ദക്കുറുപ്പ്‌. പെരുമ്പാവൂർ സ്‌കൂളിൽനിന്ന്‌ ഏഴാംക്ലാസ്‌ പബി​‍്ലക്‌ പരീക്ഷ ജയിച്ചു. മൂവാറ്റുപുഴെനിന്ന്‌ ഒൻപതാംക്ലാസ്‌ പരീക്ഷ വി.എച്ച്‌. എക്‌സാമിനേഷൻ പാസ്സായി. 1919 ൽ പണ്ഡിതപരീക്ഷയിൽ ഇംഗ്ലീഷ്‌ ട്രാൻസ്‌ലേഷൻ ഒഴിയ്ളള ഭാഗങ്ങളെല്ലാം പാസ്സായി.

1921 ആഗസറ്റിൽ, മലബാർ ലഹളക്കാലത്ത്‌, തിരുവില്വാമല ഇംഗ്ലീഷ്‌ ഹൈസ്‌കൂളിൽ ഭാഷാദ്ധ്യാപകനായി ചേർന്നതിനുശേഷമാണ്‌ ഇംഗ്ലീഷ്‌ ട്രാൻസ്‌ലേഷനും കമ്പോസിഷനും പാസ്സായത്‌. ചാലക്കുടി ഹൈസ്‌കൂളിൽ അദ്ധ്യാപകനായിരിക്കുമ്പോൾ വിദ്വാൻ പരീക്ഷയിൽ ഫസ്‌ട്‌ ക്ലാസ്സും റാങ്കും നേടി. പത്തു വർഷം തൃശൂർ ട്രെയിനിങ്ങ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിലും പത്തൊമ്പതു വർഷം എറണാകുളം മഹാരാജാസ്‌ കോളജിലും ജോലിചെയ്‌തു. പണ്ഡിതർ, ലക്‌ചറർ എന്നി നിലകളിൽ സേവനമനുഷ്‌ഠിച്ചു. പ്രൊഫസർ ആയി 1956 ജൂണിൽ റിട്ടയർ ചെയ്‌തു.

1944 മുതൽ 1958 വരെ സമസ്‌തകേരള സാഷിത്യപരിഷത്തിന്റെ ഉത്‌കർഷത്തിന്‌ പ്രയത്നിച്ചു. പരിഷത്ത്‌ ത്രൈമാസികം, ദ്വൈമാസികവും പിന്നെ മാസികവുമായി. 1958ൽ രണ്ടു വർഷം നീണ്ടുനിന്ന പ്രസിഡന്റ്‌സ്‌ഥാനവും 14 വർഷം തുടർന്ന പത്രാധിപത്യവും രാജിവച്ചു.

1956 ൽ റിട്ടയർ ചെയ്‌ത ഉടനെ തിരുവനന്തപുരം ആകാശവാണിയിൽ പ്രൊഡ്യൂസറായി. 1957ൽ സാഹിത്യസലാഹ്‌കർ ആയി നിയമിക്കപെട്ടു. 1968 ൽ അത്‌ രാജിവച്ചു. മദ്രാസ്‌ യൂനിവേഴ്‌സിറ്റിയുടെയും കേരള യൂനിവേഴ്‌സിറ്റിയുടെയും ബോർഡ്‌ ഒഫ്‌ സ്‌റ്റഡീസിലും കലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി ഫാക്കൽറ്റിയിലും, പല യൂനിവേഴ്‌സിറ്റികളിലെ പരീക്ഷാബോർഡുകളിലും അംഗമായിരുന്നിട്ടുണ്ട്‌.

കേന്ദ്രസാഹിത്യഅക്കാദമിയുടെ ജനറൽ കൗൺസിലിൽ അംഗമായിരുന്നു. കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ്‌ (1963), കേരള സാഷിത്യ അക്കാദമി അവാർഡ്‌ (1960), ഭാരതീയ ജ്‌ഞ്ഞാനപീഠത്തിന്റെ പ്രഥമ അവാർഡ്‌ (1965), സോവിയറ്റ്‌ ലാൻഡ്‌ നെഹ്‌റു അവാർഡ്‌ (1967) എന്നിവ നേടിയിട്ടുണ്ട്‌. 1968ൽ പത്‌മഭൂഷൺ ബഹുമതി ലഭിച്ചു. ആ വർഷത്തിൽത്തന്നെ രാജ്യസഭാംഗമായി നോമിനേറ്റ്‌ ചെയ്യപ്പെട്ടു. 1972 വരെ തുടർന്നു.

സോവിയറ്റ്‌ റഷ്യയിലെ സാഹിത്യകാരസംഘടനയുടെ അതിഥിയായി 1968ൽ അവിടം സന്ദർശിച്ചു. ഇന്ത്യയുടെ പ്രതിനിധിയായിട്ട്‌ താഷ്‌കന്റിലെ ആപ്‌റോ ഏഷ്യൻ റൈറ്റേഴ്‌സ്‌ കോൺഫറൻസിൽ പങ്കെടുത്തു. കിഴക്കെ ജർമിനിയിലെ ചില മുഖ്യസാംസ്‌കാരികകേന്ദ്രങ്ങളും സന്ദർശിച്ചു.

35 കവിതകൾ റഷ്യൻ ഭാഷയിലേക്ക്‌ വിവർത്തനം ചെയ്‌തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌, പ്രൊഫസർ ചെലിഷേവിന്റെ വിജ്‌ഞ്ഞേയമായ ആമുഖോപന്യാസത്തോടെ. മിഷിഗൻ സ്‌റ്റേറ്റ്‌ യൂനിവേഴ്‌സിറ്റിയിലെ ഏഷ്യൻ സ്‌റ്റഡീസ്‌ സെന്റർ, ‘മാഹ്‌ഫിൽ’ എന്ന ത്രൈമാസികത്തിന്റെ ‘72ലെ സ്‌പ്രിങ്ങ്‌ എഡിഷൻ’ ജി.യുടെ 25 കവിതകളും ഒരു ലേഖനവും അവാരഡ്‌ സ്വീകരണപ്രസംഗവും അഭിമുഖഭാഷണവും ‘ഹൃദയ’കവിയെക്കുറിച്ചെഴുതിയിട്ടുളള ഒരു സമവലോകനവും മാത്രം ഉളളടക്കമാക്കിക്കൊണ്ടാണ്‌ പ്രസാധനം ചെയ്‌തിട്ടുളളത്‌.

ജ്‌ഞ്ഞാനപീഠം ഹിന്ദിയിൽ പ്രകാശിപ്പിച്ചിട്ടുളള ബാംസുരിയുടെയുമ (ഓടക്കുഴൽ) ഏക്‌ ഔർ നചികേതാ എന്ന സമാഹാരത്തിന്റെയും രണ്ടു പതിപ്പുകൾ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. വെളിച്ചത്തിന്റെ ദൂതൻ എന്ന കവിതാസമാഹാരമാണ്‌ അവസാനഗ്രന്ഥം.

ജ്‌ഞ്ഞാനപീഠപുരസ്‌കാരത്തിൽനിന്നുളള തുക നിക്ഷേപിച്ച്‌ ഓരോ വർഷത്തെയും മികച്ച മലയാളകൃതിക്ക്‌ ഓടക്കുഴൽ സമ്മാനം നല്‌കാനായി 1968ൽ ഗുരുവായൂരപ്പൻ ട്രസ്‌റ്റ്‌ സ്‌ഥാപിച്ചു.

ഭാര്യ ഃ സുഭദ്ര അമ്മ.

മക്കൾ ഃ രവി, രാധ.

978 ഫെബ്രുവരി രണ്ടാംതിയതി യശഃശരീരനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited