Nov 18 03:28:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശ്രീപാദം ഈശ്വരൻ നമ്പൂതിരി

 

By the same author


ശ്രീപാദം ഈശ്വരൻ നമ്പൂതിരി

1945 മെയ്‌ 25-ന്‌ ചങ്ങനാശ്ശേരിക്കടുത്ത്‌ ഇത്തിത്താനത്തുളള ചിറവംമുട്ടത്തു പെരിയമന ഇല്ലത്തു ജനിച്ചു. അച്‌ഛൻഃ പി.ഇ.എൻ.പോറ്റി. അമ്മഃ ദേവകി അന്തർജ്ജനം.

ഇത്തിത്താനം എൽ.പി., യു.പി. സ്‌കൂളുകളിലും കുറിച്ചി എ.വി. ഹൈസ്‌കൂളിലും ചങ്ങനാശ്ശേരി എസ്‌.ബി. കോളജിലും ആയിരുന്നു വിദ്യാഭ്യാസം. 1968-ൽ ഫിസിക്‌സിൽ എം.എസ്‌സി ഒന്നാം ക്ലാസിൽ ജയിച്ചു. അതുമുതൽ അഞ്ചൽ സെന്റ്‌ ജോൺസ്‌ കോളജിൽ അദ്ധ്യാപകൻ.

അഗ്‌നിശർമ്മന്റെ അനന്തയാത്ര, അക്കുത്തിക്കുത്ത്‌, അയ്യട മനമേ, ആനമുട്ട, ഇരട്ടിമധുരം, ഈച്ചക്കൊട്ടാരം, കിളിപ്പാട്ടുകൾ, കുന്നിമണികളും കൊന്നപ്പൂക്കളും, കൂനന്റെ ആന, തെറ്റും തിരുത്തും, തേവാരം, നക്ഷത്രത്തിന്റെ മരണം, പൊന്നും തേനും, സദൃശവാക്യം, സമർപ്പിത എന്നിവയാണ്‌ പ്രസിദ്ധീകൃത കൃതികൾ.

ഏകാങ്ക നാടകരചനാമത്സരത്തിൽ ദീപിക അവാർഡും (1976)ബാലകവിതാരചനാമത്സരത്തിൽ സി.എൽ.എസ്‌.അവാർഡും (1980) നാടകരചനാമത്സരത്തിൽ തപസ്യ അവാർഡും (1983) മലയാള ബാലസാഹിത്യത്തിനുളള എൻ.സി.ഇ.ആർ.ടി.യുടെ ദേശീയ അവാർഡും (1992-93) ഹ്രസ്വകവിതാ രചനാ മത്സരത്തിൽ മന്ദസ്‌മിതം അവാർഡും (1993) ലഭിച്ചിട്ടുണ്ട്‌. ആകാശവാണിക്കും ദൂരദർശനുംവേണ്ടി ലളിതഗാനങ്ങൾ രചിക്കാറുണ്ട്‌.

ഭാര്യഃ മീരാഭായി (അധ്യാപിക)

മകൻഃ ഹരിപ്രസാദ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited