Sep 26 17:02:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിമലാ മേനോൻ

 


വിമലാ മേനോൻ

1945 ആഗസ്‌റ്റ്‌ 23ന്‌ വടക്കൻ പറവൂരിൽ ജനിച്ചു. അച്‌ഛൻ അഡ്വക്കേറ്റ്‌ എം. രാഘവപ്പണിക്കർ. അമ്മ ഭാനുമതി അമ്മ. പറവൂർ ഹൈസ്‌കൂൾ, ആലുവ യു.സി.കോളജ്‌, തൃശൂർ വിമലാ കോളജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ധനതത്വശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്‌. ചിത്രകാരനും ഇന്റീരിയൽ ഡെക്കരേറ്ററുമായിരുന്ന യശഃശരീരനായ ശ്രീ യു.ജി. മേനോനാണ്‌ ഭർത്താവ്‌. ജേർണലിസ്‌റ്റായ ശ്യംമേനോൻ മകനും കോളജ്‌ വിദ്യാർത്ഥിനിയായ യമുനാ മേനോൻ മകളുമാണ്‌. എഴുപതുകളുടെ ആദ്യം മുതൽക്ക്‌ കുട്ടികൾക്കുവേണ്ടി ചെറുകഥകൾ, നോവലുകൾ, തർജ്ജമകൾ എന്നിവ പ്രസിദ്ധീകരിച്ചുപോരുന്നു. ഒരാഴ്‌ച, ഒളിച്ചോട്ടം, പഞ്ചതന്ത്രം, പാർവ്വതി പിന്നെ ചിരിച്ചിട്ടില്ല, സൂര്യനെ വലംവെച്ച പെൺകുട്ടി എന്നിവ പുറത്തു വന്ന കൃതികളാണ്‌.

ഒരാഴ്‌ച എന്ന ബാലസാഹിത്യകൃതിക്ക്‌ 1990ലെ ഏറ്റവും നല്ല ബാലസാഹിത്യത്തിനുളള സ്‌റ്റേറ്റ്‌ അവാർഡും കൈരളീ ബുക്‌ട്രസ്‌റ്റ്‌ അവാർഡും ലഭിച്ചിട്ടുണ്ട്‌.

ആകാശവാണിയിൽ മഹിളാലയത്തിലൂടെ കഥകളും കവിതകളും അവതരിപ്പിക്കാറുണ്ട്‌. തിരുവനന്തപുരം ജവഹർ ബാലഭവനിൽ ഭാഷാപരിചയം അദ്ധ്യാപികയായി ജോലി ചെയ്യുന്നു.

വിലാസംഃ

കോസലം

മുളവന ജങ്ങ്‌ഷൻ

തിരുവനന്തപുരം 695 037


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited