Nov 15 12:15:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.കെ.ഡി. മുഴപ്പിലങ്ങാട്‌

 


ടി.കെ.ഡി. മുഴപ്പിലങ്ങാട്‌

1946-ൽ കണ്ണൂർ ജില്ലയിൽ മുഴപ്പിലങ്ങാട്‌ ജനിച്ചു. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം കണ്ണൂർ ഐ.ടി.ഐ., ഫിഷർമെൻ ട്രെയിനിങ്ങ്‌ സെന്റർ എന്നിവിടങ്ങളിൽ സാങ്കേതിക പരിശീലനം. തുറമുഖവകുപ്പിൽ ജോലി. പ്രൊഫഷണൽ നാടകസംഘത്തിൽ നടൻ. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലംമുതൽ പ്രമുഖ വാരികകളിലും മാസികകളിലും എഴുതിത്തുടങ്ങി. ജയനാദം, ജനനാദം, റോസ്‌ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു. അമേച്ചർ പ്രൊഫഷണൽ നാടകസംഘങ്ങൾക്കുവേണ്ടി അമ്പത്തഞ്ചിലധികം നാടകങ്ങൾ എഴുതിയിട്ടുണ്ട്‌. സർക്കാർകാര്യം മുറപോലെ, നരബലി, മനുസ്‌മൃതി ഒരു പഠനം, വ്യഭിചാരത്തിന്റെ ചരിത്രം, ഉണ്ണിക്കുട്ടനും കഥകളിലും, പൊൻചിലങ്ക, മന്രതക്കുടുക്ക, മഹച്ചരിതമാല 140-​‍ാം പുസ്‌തകം, അഗ്‌നി, അംഗിരസ്സ്‌, അഗസ്‌ത്യൻ തുടങ്ങി വിവിധ സാഹിത്യശാഖകളിലായി ഇരുപത്തിയഞ്ച്‌ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു. ഉണ്ണിക്കുട്ടനും കഥകളിലും 1982-ലെ കേരള സാഹിത്യ അക്കാദമി അവാർഡു നേടി. സർക്കാർ കാര്യം മുറപോലെ, ദൃക്‌സാക്ഷി എന്നീ ടെലിഫിലിമുകൾക്ക്‌ തിരക്കഥയെഴുതിയിട്ടുണ്ട്‌. കലാസാഹിത്യരംഗങ്ങളിൽ പ്രവർത്തിക്കുന്നു. വിവിധ വാരികാ മാസികകളുമായി ബന്ധപ്പെട്ട്‌ തുടർച്ചയായി ബാബുപ്രസാദ്‌, ലാൽ മുസാഫിർ എന്നീ പേരുകളിലും എഴുതുന്നു.

ഭാര്യഃ ഉഷ. മക്കൾഃ ശ്രീജിത്‌ പ്രസാദ്‌, ശ്രീസംഗീത, ചിന്നു.

വിലാസംഃ

മുഴപ്പിലങ്ങാട്‌

കണ്ണൂർ 670 662


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited