Sep 24 19:49:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.വി. ജോൺ

 


ടി.വി. ജോൺ

1928 ജൂൺ 26-ന്‌ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ ജനിച്ചു. പിതാവ്‌ഃ ടി.ജെ.വർക്കി. മാതാവ്‌ഃ മറിയാമ്മ. കേരള വിദ്യാഭ്യാസവകുപ്പിൽ അദ്ധ്യാപകൻ, ഹെഡ്‌മാസ്‌റ്റർ, അസിസ്‌റ്റന്റ്‌ എഡ്യുക്കേഷനൽ ഓഫീസർ, ഡിസ്‌ട്രിക്‌റ്റ്‌ എഡ്യുക്കേഷനൽ ഓഫീസർ, ഡെപ്യൂട്ടി ഡയറക്‌ടർ എന്നീനിലകളിൽ സേവനം അനുഷ്‌ഠിച്ചശേഷം 1983-ൽ റിട്ടയർ ചെയ്‌തു. കടത്തുകാരനും ആമ്പൽപൂക്കളും എന്നൊരു ചെറുകഥാസമാഹാരവും പതിനഞ്ച്‌ ബാലസാഹിത്യകൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇവയിൽ ഓണപ്പക്കി, പൈങ്കിളി, ഇടിയും മിന്നലും എന്നീ കൃതികൾക്ക്‌ കേന്ദ്ര ഗവൺമെന്റിന്റെ സമ്മാനങ്ങളും, പൂച്ചയ്‌ക്കു മണികെട്ടിയതാര്‌ എന്ന കൃതിക്ക്‌ എൻ.സി.ഇ.ആർ.ടി.യുടെ സമ്മാനവും ലഭിച്ചു. പരമാണുശക്‌തി എന്ന കൃതി കേന്ദ്രഗവൺമെന്റു നടത്തിയ നവസാക്ഷരർക്കു വേണ്ടിയുളള ഗ്രന്ഥരചനാമത്സരത്തിൽ സമ്മാനാർഹമായി. കുറുക്കനും കുരങ്ങൻമാരും എന്ന കൃതിക്ക്‌ ദക്ഷിണ ഭാഷാ ഗ്രന്ഥമണ്ഡത്തിന്റെയും ആനയും കുറുക്കനും, ശബ്‌ദം, ഇടിയും മിന്നലും എന്നീ കൃതികൾക്ക്‌ സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെയും പുരസ്‌കാരങ്ങൾ ലഭിക്കുകയുണ്ടായി. പൂച്ചയ്‌ക്ക്‌ മണികെട്ടിയതാര്‌ എന്ന കൃതി ഇംഗ്ലീഷിലും എട്ടു ഭാരതീയ ഭാഷകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഭാര്യഃ അമ്മുക്കുട്ടി. മക്കൾഃ സിസി, വിൻസി, ജോൺസി.

വിലാസംഃ

തുതിക്കാട്ട്‌ പീസ്‌ കോട്ടേജ്‌,

കോടുകുളഞ്ഞു പി.ഒ.

ചെങ്ങന്നൂർ - 689 508


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited