Sep 21 13:59:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. പുഷ്‌പാംഗദൻ

 


പി. പുഷ്‌പാംഗദൻ

1937 മെയ്‌ 23ന്‌ കൊല്ലം ജില്ലയിലെ ഓച്ചിറയ്‌ക്കടുത്ത്‌ ചങ്ങൻകുളങ്ങരയിൽ ജനിച്ചു. ബി.എ. (ഓണേഴ്‌സ്‌) ബിരുദം. 1961 മുതൽ ഉദ്യോഗാർത്ഥം ബോംബെ, ആൻഡമാൻ, കൊച്ചി, വിശാഖപട്ടണം എന്നീ സ്‌ഥലങ്ങളിൽ. 1995 മെയ്‌ 31ന്‌ ഔദ്യോഗിക ജീവിതത്തിൽനിന്നും വിരമിച്ചു. പ്രസിദ്ധീകരിച്ച കൃതികൾഃ മണ്ണപ്പം, ചിറ്റാടപ്പൂക്കൾ, ചായപ്പെട്ടി, പണക്കിഴി, ചെല്ലച്ചിലങ്ക, കല്യാണസാരി, നേർച്ച. 1963ൽ ശിശുദിനത്തോടനുബന്ധിച്ച്‌ സാഹിത്യ പ്രവർത്തക സഹകരണസംഘം നടത്തിയ ബാലസാഹിത്യ രചനാ മത്സരത്തിൽ മണ്ണപ്പം സമ്മാനാർഹമായി. 1989ലെ മികച്ച ബാലസാഹിത്യത്തിനുളള ഭീമാസ്‌മാരക ബാലസാഹിത്യ അവാർഡ്‌ ചിറ്റാടപ്പൂക്കൾ നേടി.

ഭാര്യഃ കരൂർ ലളിത.

മക്കൾഃ അർച്ചന, അജിത്‌, സുജിത്‌.

വിലാസംഃ

കരൂർ ഹൗസ്‌

ചങ്ങൻകുളങ്ങര

വവ്വാക്കാവ്‌ പി.ഒ.

കൊല്ലം 690 528.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited