Sep 25 13:36:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചെറുകാട്‌ (1914-1976)

ചെറുകാട്‌ (1914-1976)

യഥാർത്ഥപേര്‌ ഗോവിന്ദപ്പിഷാരടി. ജനനം 1914 ഓഗസ്‌റ്റ്‌ 26ന്‌ വളളുവനാടുതാലൂക്കിൽ. അച്‌ഛൻഃ കിഴിട്ടിൽ പിഷാരത്ത്‌ കരുണാകരപ്പിഷാരടി. അമ്മഃ ചെറുകാടു പിഷാരത്ത്‌ നാരായണിപിഷാരസ്യാർ. ഗോപാലനെഴുത്തച്‌ഛന്റെ കുടിപ്പളളിക്കൂടത്തിൽ നിന്ന്‌ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന്‌ വല്ലപ്പുഴയിലും ഏലംകുളത്തും. പെരിന്തൽമണ്ണ ഹൈസ്‌ക്കൂളിൽ നിന്ന്‌ അഞ്ചാം ക്ലാസ്സ്‌. പാവുട്ടി എഴുത്തച്‌ഛന്റെ വിദ്യാദിവർദ്ധിനി സംസ്‌കൃത സ്‌ക്കൂളിലും പഠിച്ചു. പുലാമന്തോൾ മൂസ്സിന്റെ ഇല്ലത്തു താമസിച്ച്‌ സംസ്‌കൃതവും വൈദ്യവും അഭ്യസിച്ചു. ചെറുകര ഹയർ എലിമെന്ററി സ്‌​‍്‌ക്കൂളിൽ നിന്ന്‌ എട്ടാം ക്ലാസ്സും വിദ്വാൻ പരീക്ഷയും പാസ്സായി. അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

കൃതികൾഃ തിരമാല, ആരാധന, അന്തഃപുരം, മെത്താപ്പ്‌, മനുഷ്യനെ മാനിക്കുക, ചെറുകാടിന്റെ കവിതകൾ, ചെറുകാടിന്റെ ഹാസ്യകവിതകൾ, ചെറുകാടിന്റെ തുളളലുകൾ, ചെറുകാടിന്റെ ചെറുകഥകൾ, മുദ്രമോതിരം, ചെകുത്താന്റെ കൂട്‌, ചൂട്ടൻ മൂരി, ചെറുകാടിന്റെ ചെറുകഥകൾ-സമാഹാരം, മണ്ണിന്റെ മാറിൽ, മുത്തശ്ശി, ശനിദശ, പ്രമാണി, മരുമകൾ, ദേവലോകം, ഭൂപ്രഭു, മരണപത്രം, ഒരു ദിവസം, തെരുവിന്റെ കുട്ടി, കറുപ്പൻകുട്ടി, തന്തക്കുറുക്കൻ, സ്വതന്ത്ര, മനുഷ്യഹൃദയങ്ങൾ, വിശുദ്ധ നുണ, രക്‌തേശ്വരി, ഒടുക്കത്തെ ഓണം, കുട്ടിത്തമ്പുരാൻ, മുളങ്കൂട്ടം, വാൽനക്ഷത്രം, കൊടുങ്കാറ്റ്‌, ഡോ.കചൻ, അടിമ, കുട്ടിത്തമ്പുരാട്ടി, അടിമകൾ സ്വതന്ത്രർ, ജീവിതപ്പാത. ജീവിതപ്പാതയ്‌ക്ക്‌ കേരള സാഹിത്യഅക്കാദമി അവാർഡും കേന്ദ്രസാഹിത്യഅക്കാദമി അവാർഡും ലഭിച്ചു.

ഭാര്യഃ കിഴിട്ടിൽ ലക്ഷ്‌മിക്കുട്ടി പിഷാരസ്യാർ. മക്കൾഃ കെ.പി.രവീന്ദ്രൻ, കെ.പി.രമണൻ, കെ.പി. മോഹനൻ, സി.പി. മദനൻ, സി.പി.ചിത്ര, സി.പി.ചിത്രഭാനു.

മരണംഃ 1976 ഒക്‌ടോബർ 28.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited