Nov 18 06:50:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ബാബു ജോസഫ്‌

കെ.ബാബു ജോസഫ്‌

1940 ൽ ജനിച്ചു. സെന്റ്‌ മേരീസ്‌ ഹൈസ്‌കൂൾ, കുറവിലങ്ങാട്‌, സെന്റ്‌ അഗസ്‌റ്റിൻസ്‌ ഹൈസ്‌കൂൾ, കരിങ്കുന്നം എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. സി.എം.എസ്‌. കോളജ്‌ കോട്ടയം, മഹാരാജാസ്‌ കോളജ്‌ എറണാകുളം എന്നിവിടങ്ങളിൽ കോളജ്‌ വിദ്യാഭ്യാസം. 1969 ൽ കേരള സർവകലാശാലയിൽനിന്ന്‌ ഫിസിക്‌സിൽ പി.എച്ച്‌.ഡി. ബിരുദം. സെന്റ്‌ ബെർക്ക്‌മാൻസ്‌ കോളജ്‌ ചങ്ങനാശേരി, യു.സി.കോളജ്‌ ആലുവ, കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല എന്നീ സ്‌ഥാപനങ്ങളിൽ അധ്യാപകനായി ജോലി നോട്ടിയിട്ടുണ്ട്‌. 1997 മുതൽ കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല വൈസ്‌ ചാൻസലർ. തിയറട്ടിക്കൽ ഫിസിക്‌സിന്റെ വിവിധ ശാഖകളിലായി നൂറിൽപരം ഗവേഷണപ്രബന്ധങ്ങൾ. മലയാളത്തിൽ പോപ്പുലർ സയൻസ്‌ ലേഖനങ്ങൾ, കഥകൾ എന്നിവ കൂടാതെ അണുകേന്ദ്രീയശക്‌തി, ആൽബെർട്ട്‌ ഐൻസ്‌റ്റീൻ, കയോസ്‌ഃ ക്രമമില്ലായ്‌മയിലെ ക്രമം എന്നീ കൃതികളും രചിച്ചിട്ടുണ്ട്‌.

വിലാസംഃ

വൈസ്‌ ചാൻസലർ

കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാല

കൊച്ചി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited