Nov 21 07:27:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ. നളിനി

എൻ. നളിനി

വെങ്ങുന്നാട്‌ ഉടയ നെല്ലിക്കാട്ടിൽ ശങ്കുണ്ണിനമ്പിടിയുടേയും നെൻമണിക്കര മാളിയേക്കൽ പാപ്പുഇളയന്നയുടേയും മകളായി 1931 -ൽ ജനിച്ചു. ഇരിഞ്ഞാലക്കുട ഗവ.ഗേൾസ്‌ ഹൈസ്‌കൂളിലും എറണാകുളം മഹാരാജാസ്‌ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ബി.എസ്‌.സി. ബി.എഡ്‌ പാസായി. ചെറുതുരുത്തി ഗവ.സ്‌കൂളിലാണ്‌ ജോലിയാരംഭിച്ചത്‌. തൃശൂർ രാമവർമ്മപുരം ഗവ.ടീച്ചേഴ്‌സ്‌ ട്രെയിനിംഗ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ വളരെകാലം ജോലി ചെയ്‌തിട്ടുണ്ട്‌. മലപ്പുറം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടറായി ജോലിയിൽ നിന്ന്‌ വിരമിച്ചു. നക്ഷത്രവിജ്‌ഞ്ഞാനീയത്തെപ്പറ്റി ആകാശവാണിയിലും മറ്റ്‌ വിജ്‌ഞ്ഞാനസദസ്സുകളിലും നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്‌. നക്ഷത്രലോകം, അശ്വതി മുതൽ രേവതി വരെ എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. നാട്ടറിവു പഠനകേന്ദ്രം അംഗമാണ്‌.

വിലാസംഃ

നമ്പിടി മഠം, വില്ലടം

താമവർമ്മപുരം പി.ഒ.

തൃശൂർ 680 631


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited